സിംഹം കാട്ടിലെ രാജാവും വലിയ വേട്ടക്കാരനുമെല്ലാമാണ്. എന്നാൽ, വയസ്സാകുന്നതോടെ മറ്റ് മൃ​ഗങ്ങൾ സിംഹത്തെ വേട്ടയാടാൻ തുടങ്ങും. വയസായി തിരിച്ച് ആക്രമിക്കാൻ കെൽപ്പില്ലാതാകുന്നതോടെ സിംഹത്തെ മറ്റ് മൃ​ഗങ്ങൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നാം കാണാറുണ്ട്. ഇങ്ങനെ അവശരായ മൃ​ഗങ്ങളെ മറ്റ് മൃ​ഗങ്ങൾ ആക്രമിക്കുന്നത് കാണുമ്പോൾ നമുക്ക് സഹതാപം തോന്നാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, വയസനായ ഒരു സിംഹത്തിന് സ്നേഹത്തോടെ ചുംബനം നൽകുന്ന ഒരു ആമയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായമായ ഒരു സിംഹം ഒരു കുളത്തിൽ നിന്ന് വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതിനിടെ വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന ഒരു ആമ സിംഹത്തിന്റെ മുഖത്തിനടുത്തെത്തി. സിംഹം പിറകോട്ട് മാറുന്നുണ്ട്.


വീണ്ടും വെള്ളം കുടിക്കുന്ന സിം​ഹത്തിനടുത്തേക്കെത്തി തന്റെ കഴുത്ത് നീട്ടി സിംഹത്തിന്റെ മുഖത്ത് ഉരസുന്ന ആമയെ ദൃശ്യങ്ങളിൽ കാണാം. ഭയമില്ലാതെ രണ്ട്, മൂന്ന് തവണ സിംഹത്തിനടുത്തേക്ക് ചെല്ലുന്നുണ്ട് ആമ. നിരവധി പേരാണ് ട്വിറ്ററിൽ ഈ വീഡിയോ കണ്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.