മൃ​ഗങ്ങളുടെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തമ്മിൽ അടിയുണ്ടാക്കുന്നതും, സ്നേഹിക്കുന്നതും, സൗഹൃദം പങ്കിടുന്നതും അങ്ങനെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ നിരന്തരം കാണുന്നതാണ്. ട്വിറ്ററിലും, ഫേസ്ബുക്കിലും, ഇൻസ്റ്റാ​ഗ്രാമിലുമൊക്കെ മൃ​ഗങ്ങളുടെ വീഡിയോ പങ്കുവയ്ക്കുന്നതിന് മാത്രമായി പേജുകൾ ഉണ്ടാകും. അത്തരം പേജുകളിൽ വരുന്ന വീഡിയോകൾ പെട്ടെന്നാണ് വൈറലാകാറുള്ളത്. അങ്ങനെ വൈറലായ ഒരു രസകരമായ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആമയും ഒരു നായയുമാണ് വീഡിയോയിൽ ഉള്ളത്. വീടിന്റെ മെയിൻ ഡോറിന്റെ അടുത്തായി നായ കിടക്കുന്നത് കാണാം. വീടിന് കാവൽ കിടക്കും പോലെയാണ് അതിന്റെ കിടപ്പ്. അതിന്റെ പുറകിലായി ഒരു ആമ പതിയെ പതിയെ ഇഴഞ്ഞ് വരുന്നത് കാണാം. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഈ ആമ നായയുടെ അടുത്തെത്തി. ഉടനെ നായ അവിടെ നിന്ന് ചാടി എഴുന്നേൽക്കുന്നത് കാണാം. എന്നിട്ട് ആമയെ ഒന്ന് മണപ്പിച്ചു. പിന്നെ കുറച്ച് നേരം വാതിലിന് പുറത്തേക്ക് നോക്കി നിന്ന ശേഷം തിരിഞ്ഞ് അകത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം. ആമ അപ്പോഴും പയ്യെ പയ്യെ നീങ്ങുന്നതും വീഡിയോയിലുണ്ട്. 


Also Read: Viral Video: ഇത് ഇലയല്ല! എന്റെ ചെവിയാ...നായയുടെ ചെവി തിന്നാൻ നോക്കുന്ന ആട്ടിൻകുട്ടി


നായയെ ഒരു ഉടുപ്പ് ഒക്കെ അണിയിച്ചിട്ടുണ്ട്. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ദൃശ്യത്തിന് മുപ്പത്തിയാറായിരത്തിലധികം വ്യൂസ് ലഭിച്ചു. 31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റും ലഭിച്ചു. വീഡിയോ കാണാം...



Viral News: ടോയ്ലെറ്റിൽ ഇ​ഗ്വാനയെ കണ്ട് ഭയന്ന് സ്ത്രീ, പിന്നീട് സംഭവിച്ചത്


വീടിനകത്ത് നിന്നും ടോയ്ലെറ്റിൽ നിന്നുമൊക്കെ പാമ്പുകളെ കണ്ടെത്തുന്ന നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. വാർത്ത കാണുന്ന നമ്മൾ പോലും പലപ്പോഴും ഇത് കണ്ട് ഷോക്ക് ആകാറുണ്ട്. അപ്പോൾ അത് അനുഭവിക്കുന്നവർ എത്രത്തോളം ഷോക്ക് ആകാറുണ്ടെന്ന് ചിന്തിക്കാറുണ്ടോ? നമ്മൾ അറിയാതെ വീടിനുള്ളിലും ബാത്റൂമിനുള്ളിലുമൊക്കെ ഇവ കയറി ഇരിക്കുമ്പോൾ തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിഞ്ഞ് പോകാറുള്ളത്. 


അമേരിക്കയില ഫ്ലോറിഡയിൽ നിന്നുള്ള ഒരു വാർത്തയും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോയ്ലറ്റിനകത്ത് ഒരു ജീവി കയറിപ്പറ്റിയതാണ് ഇവിടെ വാർത്ത. അത് ഏത് ജീവിയാണെന്നായിരിക്കും നിങ്ങളും അത്ഭുതപ്പെടുന്നത്. മിഷേല്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയുടെ വീട്ടിലെ ടോയ്ലറ്റിലാണ് ഈ ജീവിയെ കണ്ടത്. ഇ​ഗ്വാനയാണ് (ഉടുമ്പ്) മിഷേലിന്റെ ടോയ്ലറ്റിൽ കുടുങ്ങിപ്പോയത്. 


ഭക്ഷണം പാകം ചെയ്തതിന് ശേഷം മുകള്‍നിലയില്‍ പോയി ടോയ്ലറ്റ് തുറന്നപ്പോഴാണ് മിഷേൽ അതിനുള്ളിൽ ഇ​ഗ്വാന കുടുങ്ങിയിരിക്കുന്നത് കാണുന്നത്. ഉടൻ തന്നെ ഇവർ ടോയ്ലറ്റ് അടച്ച് പെട്ടെന്ന് അവിടെ നിന്ന് പോവുകയാണ് ചെയ്തത്. എന്നാൽ അപ്പോഴൊന്നും ടോയ്ലറ്റിൽ കുടുങ്ങിയ ആ ജീവി ഏതാണെന്ന് മിഷേലിന് വ്യക്തമായിരുന്നില്ല. തുടർന്ന് വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പിടിക്കുന്ന ഏജന്‍സിയെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയ ശേഷമാണ് ഇത് ഒരു ഉടുമ്പാണെന്ന് (ഇ​ഗ്വാന) അറിയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.