റഷ്യൻ സൈന്യത്തിന്റെ യുക്രൈൻ അധിനിവേശം എട്ടാം ദിവസവും തുടരുന്നതിനിടെ ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കീഴടങ്ങിയതിന് ശേഷം ഒരു റഷ്യൻ സൈനികന് യുക്രൈൻ പൗരന്മാർ ഭക്ഷണവും ചായയും ഒക്കെ നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്. സ്ഥിരീകരിക്കാത്ത വീഡിയോ ആണിത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


1 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. അയാൾക്ക് ചുറ്റും നിരവധി യുക്രേനിയക്കാർ നിൽക്കുന്നത് വീഡിയോയിൽ കാണാം. അവരിൽ ഒരാൾ ഫോൺ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. റഷ്യൻ സൈനികന് അദ്ദേഹത്തിന്റെ അമ്മയെ വിളിക്കാൻ സഹായിക്കുകയാണ് യുക്രൈൻ യുവതി. വികാരാധീനനായ സൈനികന് കരച്ചിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല എന്നതു വീഡിയോയിൽ വ്യക്തമാണ്. 


വീഡിയോ ഹൃദയഭേദകമാണെന്നും റഷ്യൻ സൈനികരോട് അനുകമ്പ കാണിച്ചതിന് യുക്രേനിയക്കാരെ അഭിനന്ദിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ കുറിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.