Viral Video : നിരവധി കരൾ അലയിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രത്യേകിച്ചും മൃഗങ്ങളോടുള്ള സ്നേഹം പ്രകടമാക്കുന്ന വീഡിയോയാണ് ഇവയിൽ പ്രധാനമായും ട്രെൻഡിങ്ങ് ആകാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊളംബിയയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വീടും കുടുംബവുമില്ലാത്ത യുവാവ് പൊതുഇടത്തിൽ വെച്ച് താൻ വളർത്തുന്ന തന്റെ തെരുവ് നായകളുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് വീഡിയോ. രണ്ട് നായകൾക്കും തൊപ്പിയും നൽകി അവർക്കായി കൊണ്ടു വന്ന കേക്ക് പാട്ടു പാടിയാണ് യുവാവ്  പിറന്നാൾ ആഘോഷിക്കുന്നത്. 


ALSO READ : Viral Video | ഇതാണ് ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ട അവസ്ഥ; പെരുമ്പാമ്പ് പിടികൂടിയ മാൻ കുട്ടിയെ ആക്രമിച്ച് കഴുതപ്പുലി


@roteloperiodismo എന്ന ഇൻസ്റ്റാഗ്രം ഉപഭോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചോക്കോ എന്നാണ് യുവാവിന്റെ പേര്. സാന്റൻഡർ മേഖലയിലെ കാബെകെറായിലാണ് യുവാവ് ജീവിക്കുന്നത്. ആറ് ലക്ഷത്തോളം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. 


ALSO READ : Viral Video: പൂച്ചയോ അതോ നായയോ! വീഡിയോയിൽ കാണുന്ന മൃഗം ആരാണെന്ന് പറയാമോ?


വീഡിയോ കാണാം: 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.