Viral Video | ഇതാണ് ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ട അവസ്ഥ; പെരുമ്പാമ്പ് പിടികൂടിയ മാൻ കുട്ടിയെ ആക്രമിച്ച് കഴുതപ്പുലി

മാൻ കുട്ടിയെ പിടികൂടിയ പെരുമ്പാമ്പ് അതിനെ വരിഞ്ഞ് മുറുക്കുമ്പോൾ ആ നിസഹായകനായ പാവം ജീവിയെ ഭക്ഷിക്കാൻ ശ്രമിക്കുന്ന കഴുതപ്പുലിയാണ് വീഡിയോയിലൂള്ളത്.

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 07:30 PM IST
  • പെരുമ്പാമ്പ് പിടികൂടിയ ഒരു മാൻ കൂട്ടിയെ ആക്രമിക്കുന്ന ഒരു കഴുതപ്പുലിയുടെ വീഡിയോയാണ് ട്രെൻഡിങിൽ എത്തിയിരിക്കുന്നത്.
  • മാൻ കുട്ടിയെ പിടികൂടിയ പെരുമ്പാമ്പ് അതിനെ വരിഞ്ഞ് മുറുക്കുമ്പോൾ ആ നിസഹായകനായ പാവം ജീവിയെ ഭക്ഷിക്കാൻ ശ്രമിക്കുന്ന കഴുതപ്പുലിയാണ് വീഡിയോയിലൂള്ളത്.
Viral Video | ഇതാണ് ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ട അവസ്ഥ; പെരുമ്പാമ്പ് പിടികൂടിയ മാൻ കുട്ടിയെ ആക്രമിച്ച് കഴുതപ്പുലി

Viral Video : ഒരു തരത്തിലും രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയെയാണ് ചെകുത്താനും കടലിനും ഇടയിൽ പെടുക എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്. അതിനോട് ഏറ്റവും സാമ്യം തോന്നുന്ന ഒരു മാൻ കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത്.

പെരുമ്പാമ്പ് പിടികൂടിയ ഒരു മാൻ കൂട്ടിയെ ആക്രമിക്കുന്ന ഒരു കഴുതപ്പുലിയുടെ വീഡിയോയാണ് ട്രെൻഡിങിൽ എത്തിയിരിക്കുന്നത്. മാൻ കുട്ടിയെ പിടികൂടിയ പെരുമ്പാമ്പ് അതിനെ വരിഞ്ഞ് മുറുക്കുമ്പോൾ ആ നിസഹായകനായ പാവം ജീവിയെ ഭക്ഷിക്കാൻ ശ്രമിക്കുന്ന കഴുതപ്പുലിയാണ് വീഡിയോയിലൂള്ളത്.

ALSO READ : Viral Video: അര്‍ദ്ധരാത്രിയ്ക്ക് റോഡ്‌ മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! വീഡിയോ വൈറല്‍

പെരുമ്പാമ്പിന്റെ ആക്രമണത്തിൽ നിന്ന് ഏത് വിധേനയും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ആ പ്രതീക്ഷയും നശിപ്പിച്ചുകൊണ്ട് കഴുതപ്പുലിയുടെ ആക്രമണം. മാൻ കുട്ടിയെ പെരുമ്പാമ്പ് ഞെരിച്ച് കൊന്ന് കഴിയുമ്പോൾ അതിനെ ഭക്ഷിക്കാനായി കഴുതുപ്പുലി എടുത്തോണ്ട് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതും കഴുതുപ്പുലി മാനിന്റെ കൂടെ പാമ്പിനെയും ചേർത്താണ് എടുക്കുന്നത്.

മൈക്ക് സതർലാൻഡെന്ന ദക്ഷിണാഫ്രിക്കൻ വൈൽഡ് ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ബോട്സ്വാനിയൻ വനത്തിൽ വെച്ചെടുത്ത ദൃശ്യങ്ങളാണിവ.

ALSO READ : Viral Video: കൂറ്റൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി നടന്നുനീങ്ങുന്ന മൃഗശാല ജീവനക്കാരന്‍...!! വീഡിയോ വൈറല്‍

 

 

"പ്രകൃതി ക്രൂരവും ആശയക്കുഴപ്പമുണ്ടാക്കുന്ന തലത്തിലുള്ള ക്രൂരവുമാകാം. പ്രകൃതിക്ക് അതിന്റേതായ വഴികളുണ്ട്, നമ്മൾ സത്യമായി മുറുകെ പിടിക്കുന്നതിനെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്യും" എന്ന അടിക്കുറുപ്പ് നൽകിയാണ് മൈക്ക് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News