Viral Video : യുദ്ധഭൂമിയിൽ ഡാൻസ് കളിച്ച് യുക്രൈൻ സൈനികൻ; ടിക്ടോക് വീഡിയോ മകളെ സമാധാനിപ്പിക്കാൻ
Ukraine Soldier Dance : റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബർ മാസം തൊട്ടാണ് ഹുക്ക് ടിക്ടോക്ക് വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്.
അലക്സ് ഹുക്ക് എന്ന യുക്രൈൻ സൈനികനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഡോൻബാസ് പ്രദേശത്ത് യുദ്ധഭൂമിയിൽ നിന്ന് അലക്സ് ചെയ്ത ടിക്ടോക്ക് വീഡിയോകളാണ് ഇതിന് കാരണം. പട്ടാള യൂണിഫോം ഇട്ട് ഡാൻസ് കളിക്കുന്ന വിഡിയോകളാണ് അലക്സ് മുഖ്യമായും പങ്ക് വെച്ചിരിക്കുന്നത്. ചില വീഡിയോകളിൽ മറ്റ് ചില സൈനികരും നൃത്ത ചുവടുകൾ വെക്കുന്നുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബർ മാസം തൊട്ടാണ് ഹുക്ക് ടിക്ടോക്ക് വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. താൻ സുരക്ഷിതനാണെന്ന് മകളെ അറിയിക്കാൻ ഹുക്ക് കണ്ടെത്തിയ വഴിയായിരുന്നു ഈ ടിക്ടോക്ക് വീഡിയോകൾ. ഇതുകൂടാതെ മകളോടൊപ്പമുള്ള ചില വീഡിയോകളും ഹുക്ക് പങ്ക് വെച്ചിട്ടുണ്ട്. റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് ഹുക്കിന്റെ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.
ടിക്ടോക്കിൽ ഹൂക്കിന് ഏകദേശം 3 മില്യൺ ഫോള്ളോവെഴ്‌സ് ഇപ്പോഴുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഹുക്ക് യുദ്ധത്തിൽ മരണപ്പെട്ടുവെന്ന അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദിവസങ്ങളായി ഹുക്കിന്റെ വീഡിയോകൾ ഒന്നും വരാത്തതാണ് ഇങ്ങനെ ഒരു അഭ്യൂഹത്തിന് കാരണം. കഴിഞ്ഞ ആഴ്ചയായിരുന്നു അവസാനമായി ഹുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. അതിന് ശേഷം വിഡിയോകൾ ഉണ്ടാകാതിരുന്നതാണ് ഹുക്ക് മരണപ്പെട്ടുവെന്ന് കരുതാൻ കാരണം.
എന്നാൽ തിങ്കളാഴ്ച താൻ മരിച്ചിട്ടില്ലെന്ന് അറിയിച്ച് കൊണ്ട് ഹുക്ക് വീണ്ടും രംഗത്തെത്തി. ഞാൻ ഇപ്പോഴും ജീവനോടെയുണ്ടെന്നും, യുക്രൈനിന് വേണ്ടി പൊരുതുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹുക്കിന്റെ തിരിച്ച് വരവോടെ ആരാധകർ ഏറെ ആശ്വാസത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...