സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ യുക്രൈൻ ജനതയെ ഇറാനിയൻ ജനതയെന്ന് വിളിച്ച് ജോ ബൈഡൻ. റഷ്യക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും, യുക്രൈനിന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ പ്രസംഗം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇപ്പോൾ ഇതിന്റെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
Joe Biden just said Putin may have encircled Kyiv with tanks but will never gain the hearts and souls of the Iranian people. Oh my god. pic.twitter.com/b0ofbKN0q9
— աrecκ (@joeywreck) March 2, 2022
കീവിനെ വളയാനും ആക്രമിക്കാനും പുടിനും കഴിയും, എന്നാൽ ഇറാനിയൻ ജനങ്ങളുടെ ഹൃദയത്തിലും മനസിലും സ്ഥാനം പിടിക്കാൻ പുടിന് കഴിയില്ലെന്നാണ് ജോ ബൈഡൻ പറഞ്ഞത്. അതെ സമയം വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇതേ സമയം യുക്രൈൻ എന്ന് തിരുത്തി പറയുന്നതായും വീഡിയോ പങ്ക് വെച്ച് ചില ട്വിറ്റർ ഉപഭോക്താക്കൾ ചൂണ്ടി കാണിക്കുന്നുണ്ട്.
ALSO READ: Viral Video: ഡ്രംസിന്റെ താളത്തിനൊപ്പം വധുവിന്റെ ഗംഭീര ഡാൻസ്..!
ചില ആളുകൾ ബൈഡന് പറ്റിയ അബദ്ധത്തിൽ അമ്പരന്നപ്പോൾ, ചിലർ നിരാശപ്പെടുകയാണ് ചെയ്തത്. മറ്റ് ചിലർ പറയുന്നത്, ബൈഡന് ഇതിന് മുമ്പും ഇതിലും വലിയ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഇപ്പോൾ ഇത് ഒരു സാധാരണമായ കാര്യമായി കൊണ്ടിരിക്കുകയാണെന്നാണ്. ബുധനാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആദ്യമായി സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. റഷ്യക്കാർക്കെതിരെ പ്രത്യേക ടാസ്ക് ഫോഴ്സിനെ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...