Viral Video: നടന്ന് പോകുമ്പോൾ ഒരു ചെടി എഴുന്നേറ്റ് വന്നാൽ എങ്ങനിരിക്കും? വൈറലായി വീഡിയോ
Viral Video: വഴിയിൽ കൂടി നടന്ന് പോകുന്നവരെ ടാർജറ്റ് ചെയ്താണ് മിക്കവരും ഇത് ചെയ്യുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ദ നേടുന്നത്.
പ്രാങ്ക് ചെയ്യുന്ന വീഡിയോകൾ നമ്മൾ ഒരുപാട് സോഷ്യൽ മീഡിയകളിൽ കാണാറുണ്ട്. പ്രാങ്ക് വീഡിയോകളിൽ ചിലരെ നമ്മൾ പറ്റിക്കും. അവരെ ഭയപ്പെടുത്തുന്ന, അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ചെയ്ത് കൊണ്ടാണ് പ്രാങ്ക് ചെയ്യുന്നത്. ഇത്തരം വീഡിയോകൾ പ്രത്യേകം കാഴ്ചക്കാരുണ്ട്. തിരക്കുള്ള ഇടങ്ങളിലൊക്കെ വച്ചാകും സാധാരണ ഇത്തര വീഡിയോകൾ ചെയ്യുക. വഴിയിൽ കൂടി നടന്ന് പോകുന്നവരെ ടാർജറ്റ് ചെയ്താണ് മിക്കവരും ഇത് ചെയ്യുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ദ നേടുന്നത്.
ഒരു സ്ത്രീ നടന്ന് പോകുന്നത് വീഡിയോയിൽ കാണാം. ഒരു റെസ്റ്റോറന്റ് പോലെയൊരു കടയുടെ മുന്നിലൂടെയാണ് ഇവർ പോകുന്നത്. സൈഡിലായി ഒരു ചെടി ചട്ടി ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഈ ചെടിച്ചട്ടിയുടെ അടുത്തേക്ക് ഇവർ നടന്ന് എത്തിയപ്പോഴേക്കും പെട്ടെന്ന് ചെടി എഴുന്നേറ്റ് അങ്ങ് നിന്നു. അപ്രതീക്ഷിതമായി ഇത് സംഭവിച്ചതും സ്ത്രീ ഞെട്ടിപ്പോയി. ചെടിയുടെ രൂപത്തിൽ ഒരു മനുഷ്യനായിരുന്നു അവിടെ ഇരുന്നത്. ചുറ്റും നിന്നവർ എല്ലാം കൂടി ഇത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. പ്രാങ്ക് ചെയ്തവരെ എന്തോ ചീത്ത വിളിച്ചിട്ട് ഈ സ്ത്രീ നടന്ന് പോകുന്നതാണ് ഈ വീഡിയോയിലുള്ളത്.
Also Read: Viral Video: പോകും വഴി ആ റോഡും കൂടിയങ്ങ് പൊളിച്ചു; ഇത് ലോറിയോ റോഡ് പൊളിക്കുന്ന യന്ത്രമോ- വീഡിയോ വൈറൽ
Shocking Videos എന്ന ട്വിറ്റർ പേജിൽ ഓഗസ്റ്റ് 18നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 65.5k ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...