സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കപ്പെടാറുണ്ട്. ദിനംപ്രതി നിരവധി അത്ഭുതപ്പെടുത്തുന്ന വീഡിയോകളും വരാറുണ്ട്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ളവയാണ്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം കാഴ്ചക്കാരാണുള്ളത്. ഇപ്പോൾ ഒരു മയിലിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. വിശ്വാസം അനുസരിച്ച് പുരാണത്തിൽ പറയുന്ന ഗരുഡന്റെ തൂവലിൽ നിന്ന് ജനിച്ച പക്ഷികളായി ആണ് മയിലുകളെ കണക്കാക്കുന്നത്. ആൺ മയിലുകൾക്കാണ് മയിൽ പീലി ഉള്ളത്. പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ആൺമയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത്. കൂട്ടമായി ജീവിക്കുന്ന പക്ഷികൾ കൂടിയാണ് മയിലുകൾ. വനങ്ങളിൽ ജീവിക്കുന്ന മയിലുകൾ 10 മുതൽ 25 വർഷങ്ങൾ വരെയും വളർത്തുന്ന മയിലുകൾ 50 വർഷങ്ങൾ വരെയും ജീവിക്കും.


Also Read: Lionel Messi in super market: എന്നാലും ഇവർക്കൊട്ടും മനസ്സിലായില്ലേ..? ആൾക്കൂട്ടത്തിൽ മെസ്സി പക്ഷെ..


motivation4u__official എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മയിലിന്റെ മുട്ട മോഷ്ടിക്കാൻ എത്തിയ ഒരു പെൺകുട്ടിക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. മുട്ടയുടെ മുകളിൽ മയിൽ അടയിരിക്കുന്നതും കാണാം. ഇതിനിടെയാണ് പെൺകുട്ടി എത്തി മുട്ട മോഷ്ടിക്കാൻ ശ്രമിക്കുന്നത്. രണ്ട് കോഴിക്കുഞ്ഞുങ്ങളെയാണ് പെൺകുട്ടി ആദ്യം എടുക്കുന്നത്. തുടർന്ന് മുട്ട എടുക്കാൻ ശ്രമിച്ചതും പെട്ടെന്ന് അവിടേക്ക് മറ്റൊരു മയിൽ പറന്നുവന്നു ഇവരെ ആക്രമിക്കുകയായിരുന്നു.



മയിലിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ആ പെൺകുട്ടി തെറിച്ച് താഴേക്ക് വീഴുകയാണ്. മുട്ടകളും ഉരുണ്ട് പോകുന്നത് കാണാൻ കഴിയും. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കണ്ട സോഷ്യൽ മീഡിയ പ്രേമികൾ ധാരാളം കമന്റുകളും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.