സാമൂഹിക മാധ്യമങ്ങളെ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് എത്താറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ  പോലും ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ കരയിക്കാറും സങ്കടപ്പെടുത്തറും അത്ഭുതപ്പെടുത്താറും ഒക്കെയുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഒരു മയിലിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. 1963 ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്. വിശ്വാസം അനുസരിച്ച് പുരാണത്തിൽ പറയുന്ന ഗരുഡന്റെ തൂവലിൽ നിന്ന് ജനിച്ച പക്ഷികളായി ആണ് മയിലുകളെ കണക്കാക്കുന്നത്.  എന്നാൽ ഗ്രേ പീക്കോക് പെസന്റ് എന്ന  മറ്റൊരു തരം മയിലുകളും  ഉണ്ട്. മനുടെ നാട്ടിൽ കാണുന്ന മയിലുകൾക്ക് സമാനമായ സ്വഭാവമാണ് ഈ മയിലുകൾക്കും ഉള്ളത്.  ആൺ മയിലുകൾക്കാണ് മയിൽ പീലി ഉള്ളത്. പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ആൺമയിലുകൾ പീലി   വിടർത്തി നൃത്തം  ചെയ്യുന്നത്. കൂട്ടമായി ജീവിക്കുന്ന പക്ഷികൾ കൂടിയാണ് മയിലുകൾ. വനങ്ങളിൽ ജീവിക്കുന്ന മയിലുകൾ 10 മുതൽ 25 വർഷങ്ങൾ വരെയും വളർത്തുന്ന മയിലുകൾ 50 വർഷങ്ങൾ വരെയും ജീവിക്കും.


ALSO READ: Viral Video: നോട്ടുകൾ എണ്ണുന്ന കാഷ്യർ പൂച്ച; വീഡിയോ വൈറൽ



 ട്രെൻഡിങ് വീഡിയോസ് 8677 എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു പെൺകുട്ടി മയിലിന്റെ മുട്ട മോഷ്ടിക്കുന്നത് കാണാൻ സാധിക്കും. അടയിരിക്കുന്ന മയിലിനെ ഓടിച്ച് വിട്ടതിന് ശേഷമാണ് മുട്ട മോഷ്ടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ മറ്റൊരു മയിൽ ഈ പെൺകുട്ടിയെ പറന്ന് ആക്രമിക്കുകയാണ്, ഇതിനോടകം തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.