മാരത്തണിൽ ജയിച്ച് മെഡൽ നേടാൻ എന്താ താറാവിന് പറ്റില്ലേ.. പറ്റും. ന്യൂയോർക്കിൽ നടന്ന മാരത്തണിൽ ഒരു താറാവ് പങ്കെടുത്തു. ഓട്ടം പൂർത്തിയാക്കി. മെഡലും നേടി. കഴിഞ്ഞ വർഷം ന്യൂയോർക്ക് സിറ്റി മാരത്തണിൽ ഓടി റിങ്കിൾ ദ ഡക്ക് വൈറലായിരുന്നു. ഈ വർഷം റിങ്കിൾ ദ ഡക്ക് ലോംഗ് ഐലൻഡ് മാരത്തണിൽ ഓടി മെഡൽ നേടി.



COMMERCIAL BREAK
SCROLL TO CONTINUE READING

താറാവ് മാരത്തൺ പൂർത്തിയാക്കി മെഡൽ നേടുന്നതിന്റെ വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിലെ 'seducktive' പേജിൽ പങ്കുവച്ചിരുന്നു. റിങ്കിൾ ദ ഡക്കിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന് 5,69,000 ഫോളോവേഴ്സാണുള്ളത്. മാരത്തണിൽ പങ്കെടുത്ത് മെഡൽ നേടുന്ന റീലിന് 4,34,000ലധികം കാഴ്ചക്കാരെയും 36,000 ലൈക്കുകളും ലഭിച്ചു.


റിങ്കിൾ എന്ന സുന്ദരി താറാവ് മറ്റ് ആളുകൾക്കൊപ്പം മാരത്തണിൽ പങ്കെടുത്ത് ഓടുന്നത് വീഡിയോയിൽ കാണാം. മത്സരത്തിൽ താറാവിന് 332 എന്ന നമ്പറാണ് നൽകിയിരിക്കുന്നത്. റിങ്കിൾ ഫിനിഷിംഗ് ലൈനിനോട് അടുക്കുമ്പോൾ, ജനക്കൂട്ടം അഭിനന്ദിക്കുന്നുണ്ട്. ഇതിന്റെ നന്ദി സൂചകമായി താറാവ് ചിറകടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മാരത്തൺ പൂർത്തിയാക്കിയതിന് താറാവിന് മെഡൽ നൽകി. സെലിബ്രിറ്റി താറാവിനൊപ്പം ഫോട്ടോയെടുക്കുന്നതിന് നിരവധി പേരാണ് എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.