Virgin Galactic space flight ബഹിരാകാശത്ത് എത്തി
6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിയിരുന്നു
ന്യൂയോർക്ക്: വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചാർഡ് ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബഹിരാകാശത്ത് എത്തി. ഇന്ത്യൻ സമയം രാത്രിയാണ് സംഘം യാത്ര തിരിച്ചത്. 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിയിരുന്നു.
യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ് പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ആറ് പേരാണ് സ്പേസ് പ്ലെയിനിൽ ഉണ്ടാകുക. ഇന്ത്യൻ വംശജയായ ശിരിഷയും സംഘത്തിലുണ്ടായിരുന്നു.
ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയായി ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA