Canary Islands : കാനറി ദ്വീപുകളിലെ അഗ്നിപർവ്വതം പൊട്ടിതെറിച്ച് (Volcano Eruption) 9 ദിവസങ്ങൾ കഴിയുമ്പോൾ ലാവ സ്പെയിൻ തീരങ്ങളിലൂടെ കടലിലെത്തി. ലാവ കടൽ വെള്ളത്തിൽ എത്തുമ്പോൾ വിഷവാതകങ്ങൾ പുറത്ത് വിടാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ഇത് വൻ ആശങ്കയാണ് ഉയർത്തികൊണ്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പാനിഷ് ദ്വീപസമൂഹത്തിൽ  ലാവ അറ്റ്ലാന്റിക് സമുദ്രത്തിൽ  പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഭാഗത്ത് സർക്കാർ രണ്ട് നോട്ടിക്കൽ മൈൽ മേഖലയിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  മാത്രമല്ല സമീപവാസികളോട് വീട്ടിൽ തന്നെ തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനം: മരണം 90 കവിഞ്ഞു


പ്ലാവ ന്യൂവയിൽ ലാവാ പ്രവാഹം കടലിൽ എത്തിയെന്ന്, കാനറി ദ്വീപുകളിലെ വോൾക്കാനിക് ഇൻസ്റ്റിറ്റ്യൂട്ട് (ഇൻവോൾക്കൻ) ചൊവ്വാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. 85,000 നിവാസികളുള്ള ലാ പാൽമയിലെ ലാ കുംബ്രെ വീജ അഗ്നിപർവ്വതം സെപ്റ്റംബർ 19 നാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ലാവ പ്രവാഹം കടലിലെത്തുകയായിരുന്നു.


ALSO READ: ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനം: ഗ്വാട്ടിമാലയില്‍ 25 പേര്‍ മരിച്ചു


തീരദേശ ഗ്രാമമായ ടസാകോർട്ടിന്റെ പല പ്രദേശങ്ങളിലെയും നിവാസികളോട് വീട്ടിൽ തന്നെ തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉരുകിയ ലാവയും വെള്ളവും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്.


ALSO READ: ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനം: 16 പേര്‍ക്ക് പരിക്ക്


സമുദ്രജലവും ലാവയും തമ്മിൽ രാസപ്രവത്തനം നടക്കുമ്പോൾ വൻ  തോതിൽ വിഷവാതകങ്ങൾ പുറത്തുവിടും. മാത്രമല്ല ഉരുകിയ പാറകൾ വെടിയുണ്ട ഉതിർക്കുമ്പോൾ ഉണ്ടാകുന്നതിന് സമാനായ ശബ്ദത്തിൽവിഘടിക്കാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.