Washington DC: അധികാരം നഷ്ടമായി എങ്കിലും ചൈനയെ വിടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump. കൊറോണ വൈറസ് "ചൈനീസ്‌ വൈറസ്" തന്നെ,   തന്‍റെ വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞുവെന്ന്  ട്രംപ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Covid-19 ന് കാരണമായ   സാര്‍സ്-കോവി-2 (SARS-CoV-2 ) വൈറസ് ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നും  ചോര്‍ന്നതാണെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ ആക്കം വന്നതോടെയാണ്  തന്‍റെ ആരോപണങ്ങള്‍  ശരിയായിരുന്നുവെന്ന വാദവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  (Donald Trump) എത്തിയിരിയ്ക്കുന്നത്.


"ഇപ്പോള്‍ എന്നെ ആദ്യം എതിര്‍ത്ത എന്‍റെ എതിരാളികള്‍ പോലും ഞാന്‍ ശരിയായിരുന്നുവെന്നാണ് പറയുന്നത്. ചൈന നഷ്ടപരിഹാരമായി 10 ട്രില്യണ്‍ ഡോളര്‍ അമേരിക്കയ്ക്കും ലോകത്തിനുമായി നല്‍കണം. അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും പകരമായാണ് അത്," ട്രംപ് തന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി.


സാര്‍സ്-കോവി-2  വൈറസിന്‍റെ  ഉത്ഭവത്തെക്കുറിച്ച്‌ ലോകാരോഗ്യസംഘടന ( World Health Organisation - WHO) വീണ്ടും അന്വേഷിക്കണമെന്ന് ഇതിനോടകം അമേരിക്കയും ബ്രിട്ടനും അടക്കമുള്ള  രാജ്യങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം.


ലോകത്ത് കൊറോണ വ്യാപനം ശക്തമായതോടെ വൈറസിന്‍റെ ഉറവിടം ചൈനയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു  ട്രംപ്.   ചൈനയിലെ വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. കൊറോണ വൈറസിനെ അദ്ദേഹം ചൈനീസ് വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.  ട്രംപിന്‍റെ  വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാത്ത  സാമൂഹിക മാധ്യമങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍  നീക്കം ചെയ്തിരുന്നു. കൊറോണ വൈറസിന്‍റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട ലോക നേതാവാണ്‌ ട്രംപ്. 


അതേസമയം,   കൊറോണ വൈറസിന്‍റെ  ഉത്ഭവം സംബന്ധിച്ച  നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തായ സാഹചര്യത്തില്‍ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്‍റലിജന്‍സ് ഏജന്‍സികളോട്  പ്രസിഡന്‍റ്  ജോ ബൈഡന്‍ ഉത്തരവിട്ടിട്ടുണ്ട്. 


Also Read: വുഹാൻ ലാബ് എന്ന് അതി നിഗൂഢമായ പരീക്ഷണ സ്ഥലം: പുറം ലോകമറിയാത്ത രഹസ്യങ്ങൾ


കൂടാതെ,  പ്രസിഡന്‍റ്  ജോ ബൈഡന്‍റെ  മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്‍റെ  ഡയറക്ടറുമായ ഡോ. ആന്റണി ഫൗച്ചിയും പുനരന്വേഷണത്തിന്  ലോകാരോഗ്യസംഘടനയോട്  അഭ്യര്‍ഥിച്ചു.


വൈറസ്  വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണ് എന്ന വാദം അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി.  എന്നാല്‍, വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ആര്‍ക്കും  അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെടുന്നത്. 


Also Read: Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം...!!


എന്തായാലും കൊറോണ വൈറസ് വ്യപനവുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാന്‍ വൈറോളജി ലാബ്‌ വീണ്ടും  വാര്‍ത്തകളില്‍ നിറയുകയാണ്.   ഒരിക്കല്‍ക്കൂടി  ലോകാരോഗ്യസംഘടനയുടെ പ്രതിനിധികള്‍ ചൈന സന്ദര്‍ശിക്കുമെന്നാണ് സൂചനകള്‍... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക