നമ്മൾ ചെറുപ്പം മുതൽ തന്നെ കേൾക്കുന്ന ഒരു കഥയാണ് ആമയും മുയലും തമ്മിലുള്ള ഓട്ടപന്തയം. കാട്ടിലെ വേ​ഗക്കാരനായ മുയലും ഏറ്റവും പതിയെ ഇഴഞ്ഞ് നീങ്ങുന്ന ആമയും തമ്മിലുള്ള ഓട്ടമത്സരം കുട്ടികൾക്ക് ​ഗുണപാഠം എന്ന നിലയ്ക്കാണ് പറഞ്ഞ് കൊടുക്കാറുള്ളത്. ഇന്നും ഈ കഥയ്ക്ക് അതിന്റേതായ പുതുമയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടിലെ വേ​ഗക്കാരന്റെ അഹങ്കാരം തീർത്ത് കൊടുക്കാൻ വെല്ലുവിളി സ്വീകരിച്ച് ആമ ഓട്ടമത്സരത്തിന് ഇറങ്ങിത്തിരിക്കുകയാണ്. ആമയെ വളരെ ദൂരം പിന്നിലാക്കി മുന്നോട്ട് കുതിച്ച മുയൽ തന്റെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കാതെ ഇടയ്ക്ക് മാറിയിരുന്ന് ഉറങ്ങുന്നു. എന്നാൽ ആമയാകട്ടെ തന്റെ ലക്ഷ്യത്തിലെത്താൻ നിർത്താതെ പരിശ്രമിച്ചുകൊണ്ടിരുന്നു. പതുക്കെയാണെങ്കിലും ആമ നിർത്താതെ ഓട്ടം തുടർന്നു. ഇതിനിടെ ഉറക്കമുണർന്ന മുയൽ കാണുന്നത് ആമ ലക്ഷ്യസ്ഥാനത്തിനടുത്ത് നിൽക്കുന്നതാണ്. മുയൽ ലക്ഷ്യത്തിലേക്ക് കുതിച്ചെത്താൻ ശ്രമിച്ചെങ്കിലും ഈ സമയം കൊണ്ട് ആമ മൽസരം ജയിച്ചു കഴിഞ്ഞിരുന്നു. ലക്ഷ്യത്തിലെത്താൻ കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഫലം ലഭിക്കുമെന്നത് തന്നെയാണ് ഈ കഥയിൽ നിന്ന് ലഭിക്കുന്നത്. 


Also Read: രാജവെമ്പാലയെ പൊക്കിയെടുത്ത് മാസ് കാണിക്കൽ, പിന്നെ നടന്നത്


 


ഈ കഥ നമ്മൾ നിരവധി തവണ കേട്ടിട്ടുണ്ടാകും. കാർട്ടൂണുകളിൽ കണ്ടിട്ടുമുണ്ടാകും. എന്നാൽ ശരിക്കും ഒരു ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ...



യഥാർത്ഥത്തിൽ ഒരു ആമയും മുയലും ഓട്ടമത്സരം നടത്തുന്നതാണ് വീഡിയോയിൽ. ഈ മത്സരം കാണാൻ നിരവധി കാഴ്ചക്കാരുമുണ്ട്. കഥയിലെ പോലെ തന്നെ ഫോക്കസ് പോയ മുയൽ തോൽക്കുകയും ലക്ഷ്യസ്ഥാനത്തേക്ക് ഫോക്കസോട് കൂടി നീങ്ങിയ ആമ ജയിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. DailyPicksandFlicks എന്ന യൂട്യൂബ് പേജിൽ പങ്കുവെച്ച വീഡിയോയാണിത്. 50 മില്യൺ ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.