കീവ്: യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ സപോർഷിയ ആണവ നിലയത്തിൽ റഷ്യ നടത്തിയ ഷെല്ലിങ്ങ് ദൃശ്യങ്ങൾ പുറത്തായി. യുക്രൈൻ പ്രസിഡൻറ് വ്ലാഡിമർ സെലൻസ്കിയുടെ ഉപദേശക വിഭാഗം മേധാവിയാണ് ട്വിറ്ററിൽ ആക്രമണത്തിൻറെ ദൃശ്യങ്ങൾ പങ്ക് വെച്ചത്. പ്ലാൻറിലെ ജെനറേറ്റിങ്ങ് യൂണിറ്റിന് ആക്രണത്തിൽ കേടപാടുകളുണ്ടായതായി റിപ്പോർട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേ സമയം ആണവ നിലയത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് ചെർണോബിനേക്കാൾ വലിയ ദുരന്തമായിരിക്കും എന്ന് യുക്രൈയിൻ വിദേശ കാര്യ മന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കി. റഷ്യ അടിയന്തിരമായി വെടിവെപ്പ് നിർത്തി വെക്കണമെന്നും അഗ്നിശമനസേനയെ തീ അണക്കാൻ അനുവദിക്കണമെന്നും അദ്ദേഹം തൻറെ ട്വീറ്റിൽ പറയുന്നുണ്ട്.


അതേസമയം അന്താരാഷ്ട്ര അറ്റോമിക് എനർജി എജൻസി ഡയറക്ടർ ജനറൽ റാഫേൽ മരിയാനോഗ്രോസി ഉക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗലുമായി നടത്തിയ സംഭാഷണത്തിൽ  പ്രദേശത്ത് ഏറ്റമുട്ടൽ നിർത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. റിയാക്ടറുകളിൽ തട്ടിയാൽ ഗുരുതരമായ അപകടമുണ്ടാകുമെന്നാണ് അറ്റോമിക് ഏജൻസിയുടെ മുന്നറിയിപ്പ്.



യുക്രൈയിൻ ഇരുട്ടിലായാൽ


1980-ൽ നിർമ്മാണം ആരംഭിച്ച് 1985 ഡിസംബറിലാണ് സപോർഷിയ ആണവ നിലയം കമ്മീഷൻ ചെയ്തത്. ആറ് റിയാക്ടറുകളിൽ പ്രവർത്തിക്കുന്ന നിലയത്തിൻറെ അവസാറ റിയാക്ടർ കമ്മീഷൻ ചെയ്തത് സെപ്റ്റംബർ 17-1996-ലാണ്. ലോകത്തെ തന്നെ 10 വലിയ ആണ നിലയങ്ങളിൽ ഒന്നും യൂറോപ്പിലെ തന്നെ ഏറ്റവും വലുതുമാണ് സപോർഷിയ.5700  മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. യുക്രൈയിനിൻറെ വൈദ്യുതി ഉത്പാദനത്തിൻറെ പകുതി ഇവിടെ നിന്നാണെന്നാണ് സത്യം.


 അതിനിടയിൽ കീവിനു  550 കിലോമീറ്റർ തെക്കുകിഴക്കായി അതി രൂക്ഷമായ പോരാട്ടം നടക്കുന്നുണ്ടെന്ന് സമീപത്തെ പട്ടണമായ എനെർഗോദറിൻറെ മേയർ  സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കീവിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള ചെർണോബിൽ പ്ലാന്റ് റഷ്യ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.