ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റ് ​ഗ്രഹങ്ങളിലേയ്ക്കും അയയ്‌ക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത സ്പേസ് എക്സിന്റെ ബഹിരാകാശ പേടകമാണ് സ്റ്റാർഷിപ്പ്. സ്പേസ് എക്സ് നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഇന്നലെ (ഏപ്രിൽ 20) സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണ പറക്കൽ സ്പേസ് എക്സ് നടത്തിയിരുന്നു. ടെക്സാസിലെ ബോകാ ചികായിലെ വിക്ഷേപണത്തറയില്‍ നിന്നാണ് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. എന്നാൽ വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ റോക്കറ്റ് പൊട്ടിത്തെറിക്കുകയാണുണ്ടായത്. വിക്ഷേപണത്തറയിൽ നിന്നുയർന്ന് മൂന്ന് മിനിറ്റുകൾക്കുള്ളിൽ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്നതിന് മുന്‍പാണ് പൊട്ടിത്തെറിയുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ റോക്കറ്റ് പൊട്ടിത്തെറിച്ചെങ്കിലും സ്പേസ് എക്സ് ഇതിനെ വലിയ വിജയമായാണ് കണക്കാക്കുന്നത്. ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് പറന്നുയർന്നത് വിജയമാണെന്നായിരുന്നു സ്പേസ് എക്സിന്റെ നിലപാട്. പരാജയം പ്രതീക്ഷിച്ചിരുന്നു. ഇതിൽ നിന്ന് പഠിച്ച പാഠങ്ങൾ സ്റ്റാർഷിപ്പിനെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും സ്പേസ് എക്സ് പ്രതികരിച്ചു. 2025ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ് എക്സ് പദ്ധതി നാസ രൂപീകരിച്ചിട്ടുള്ളത്. 1972ലെ അപ്പോളോ ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് നാസ മറ്റൊരു ശ്രമം നടത്തുന്നത്. 



 


Also Read: Yemen Stampede: യമനിൽ സക്കാത്ത് വിതരണത്തിനിടയിൽ തിക്കും തിരക്കും; 85 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്



50 മീറ്റര്‍ ഉയരമുള്ള സ്പേസ്ക്രാഫ്റ്റ് ബഹിരാകാശ യാത്രികരേയും അവരുടെ സാധന സാമഗ്രഹികളും ബഹിരാകാശത്തേക്ക് കൊണ്ടുപോവാന്‍ ഉദ്ദേശിച്ചാണ് നിര്‍മ്മിതമായിട്ടുള്ളത്. ഫെബ്രുവരിയിൽ സ്‌പേസ് എക്‌സ് 33 കൂറ്റൻ റാപ്റ്റർ എഞ്ചിനുകളുടെ ഫസ്റ്റ്-സ്റ്റേജ് ബൂസ്റ്ററിൽ വിജയകരമായി പരീക്ഷണം നടത്തിയെങ്കിലും സ്റ്റാർഷിപ്പ് ബഹിരാകാശ പേടകവും സൂപ്പർ ഹെവി റോക്കറ്റും ആദ്യമായി ഒരുമിച്ച് പറത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.