Chinese Vaccine Sinovac ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി
Sinovac എന്ന വാക്സിനാണ് WHO അനുമതി നൽകിട്ടുള്ള കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Geneva : ലോകാരോഗ്യ സംഘടന (World Health Organisation) ചൈനയിൽ നിന്നുള്ള രണ്ടാം കോവിഡ് വാക്സിൻ (COVID Vaccine) അടിയന്തര അനുമതി നൽകി. ചൈനയിൽ തന്നെ നിർമിച്ച സിനോവാക് (Sinovac) എന്ന വാക്സിനാണ് WHO അനുമതി നൽകിട്ടുള്ള കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അടിയന്ത അനുമതിക്കായി ലോകാരോഗ്യം സംഘടന സിനോവാക്-കൊറോണവാക് എന്ന് കോവിഡ് വാക്സിനെ പിരശോധിച്ചു എന്നും വാക്സിൻ സുരക്ഷിതമാണെന്നും WHO അറിയിച്ചു.
ALSO READ : World No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
ചൈനയിലെ ബെയിംജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന സിനോവാക് എന്ന് മരുന്ന് നിർമാതാക്കളാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലെ സാഹര്യത്തിൽ ലോകത്തിന് നിരവധി കോവിഡ് വാക്സിനുകൾ വേണമെന്ന് WHO അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ അസെസ് ടു ഹെൽത്ത് പ്രോഡെക്ടസ് ഡോ. മറിങ്കീല സിമാവോ പറഞ്ഞു.
ALSO READ : വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വാക്സിൻ നയം യുക്തമല്ലെന്ന് കോടതി
കഴിഞ്ഞ മാസം മെയ് ഏഴിനാണ് WHO മറ്റൊരു ചൈനീസ് കോവിഡ് വാക്സിനായ സിനോഫാമിന് അടിയന്തര അനുമതി ലഭിക്കുന്നത്. നിലവിൽ ചൈനയിൽ 5 വാക്സിനുകൾക്കാണ് ചൈനീസ് സർക്കാർ അനുമതി നൽകിട്ടുള്ളത്. അവയിൽ സിനോഫാമും സിനോവാക്കും ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ സിനോവാക്കും കൂടി കൂട്ടി 8 വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര അനുമതി നൽകിയിരിക്കുന്നത്. ഫൈസർ/ബയോൺടെക്, ആസട്രസെനെക്കാ എകെ ബയോ, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ആസ്ട്രസെനെക്ക ഇയു, ജാൻസ്സെൻ, മോഡേണ, സിനോഫാം എന്നിവായാണ് മറ്റ് വാക്സിനുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...