ജനീവ: ലോകാരോഗ്യ സംഘടന ( WHO)ഫൈസർ-ബയോൺടെക്ക് നിർമ്മിച്ച കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി. ഇതോടെ ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള വഴി ലോകമെമ്പാടും തുറന്നു. ഈ വാക്സിനെക്കുറിച്ച് അതിന്റെ പ്രാദേശിക ഓഫീസുകൾ ബന്ധപ്പെട്ട രാജ്യങ്ങളുമായി സംസാരിക്കുമെന്നും അത് വഴി ഇത് അവിടെയും ലഭ്യമാക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിനിടയിൽ കൊറോണ വാക്സിന്റെ അടിയന്തര ഉപയോഗത്തെക്കുറിച്ച് ഇന്ത്യയും ഇന്ന് വലിയ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ഒരു സുപ്രധാന യോഗം ഇന്ന് നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ പരിശോധനകൾക്കും ശേഷം എടുത്ത തീരുമാനം
 
വിശദമായ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് ഫൈസറിന്റെ (Pfizer) വാക്സിൻ അംഗീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതോടൊപ്പം, 'എമർജൻസി യൂസ് ലിസ്റ്റിംഗ്' പ്രക്രിയയും അതിവേഗം നടക്കുന്നു.  അതിനാൽ വാക്സിൻ ദരിദ്ര രാജ്യങ്ങൾക്ക് എത്രയും വേഗം എത്തിക്കാൻ കഴിയുമെന്നും WHO അറിയിച്ചു.  കൂടാതെ വാക്സിന് സാധുത നാൽകാൻ സംഘടന മുന്നോട്ടുവെച്ച മനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക്ക് പാലിച്ചിട്ടുണ്ടെന്നും WHO വ്യക്തമാക്കിയിട്ടുണ്ട്.   


Also Read: COVID-19 അവസാനത്തെ മഹാമാരിയല്ല, ​ പാഠങ്ങള്‍ പഠിക്കാനുള്ള സമയമെന്ന് ലോകാരോഗ്യ സംഘടന


Corona Vaccine ഫലപ്രദമാണ്


ഫൈസർ വാക്സിൻ (Pfizer) അവലോകനം ചെയ്ത ശേഷം ഈ വാക്സിൻ രണ്ട് ഡോസ് കഴിക്കുന്നത് കൊറോണയിൽ നിന്ന് മരണ സാധ്യത കുറയ്ക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. ഞങ്ങൾ ഈ വാക്സിൻ നേരത്തെ അംഗീകരിച്ചതിന്റെ കാരണം എന്താണെന്നു വച്ചാൽ വാക്സിന്റെ ഡോസ്  എല്ലാ ആളുകളുടേയും അടുത്ത് എത്തിക്കാൻ കാലതാമസം ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് WHO പറഞ്ഞു.  കൊറോണ വാക്‌സിനിലേക്കുള്ള ആഗോള പ്രവേശനം ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന നടപടിയാണിതെന്ന് ലോകാരോഗ്യ സംഘടനയുടെ ആക്‌സസ് ടു മെഡിസിൻ പ്രോഗ്രാം മേധാവി മരിയാഞ്ചെല സിമാവോ പറഞ്ഞു.


ഇന്ന് അനുമതി തീരുമാനിക്കും


അതേസമയം വാക്സിൻ ഉപയോഗവുമായി ബന്ധപ്പെട്ട് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇന്ന് ഒരു സുപ്രധാന യോഗം ചേരാൻ പോകുന്നു. ഈ യോഗത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India), ഫൈസർ (Pfizer), ഭാരത് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് (Bharat Biotech Pvt Ltd) എന്നിവയുടെ വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  അടുത്തിടെ ഈ വിഷയത്തിൽ യോഗം ചേർന്നിരുന്നുവെങ്കിലും തീരുമാനമുണ്ടായിട്ടില്ല. അന്ന് ജനുവരി ഒന്നിന് യോഗം ചേരാൻ തീരുമാനിച്ചിരുന്നു അതുകൊണ്ടുതന്നെ ഇന്ന് നടക്കാനിരിക്കുന്ന യോഗം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy