അത്ര  പേരുകേട്ട തിരഞ്ഞെടുപ്പുകൾ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ഞായറാഴ്ച ചിലി തങ്ങളുടെ പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തു.  പോൾ ചെയ്തതിൽ 56 ശതമാനം വോട്ടും നേടി യുവ ഇടത് പക്ഷ നേതാവ് കുടിയായ ഗബ്രിയേൽ ബോറിക്കാണ് ചിലിയുടെ പ്രസിഡൻറായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായം 35-ൽ തന്നെ ചിലിയുടെ പ്രസിഡൻറാവുകയാണ് ഇ യുവ നേതാവെന്നതാണ് ലോകം ഉറ്റു നോക്കുന്ന കാര്യം. ചിലി സാക്ഷ്യം വഹിച്ച അനവധി സമര പരമ്പരകളുടെ നായക സ്ഥാനം ഗബ്രിയേൽ ബോറിക്കിനാണ്.


ALSO READ: UK Covid 19 :യുകെ യിൽ കോവിഡ് രോഗബാധ വർധിക്കുന്നു, ഒരു ദിവസം മാത്രം 93,000 കോവിഡ് കേസുകൾ


ദക്ഷിണ ചിലിയിലെ മഗല്ലാനെസിലാണ് ബോറിക്ക് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ബോറിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ചിലി യൂണിവേഴ്സിറ്റിയിലെ നിയമ പഠന കാലത്ത് സ്റ്റുഡൻറ് യൂണിയൻ പ്രസിഡൻറായിരുന്നു ഗബ്രിയേൽ ബോറിക്ക്.


എന്നാൽ 2013-ലെ ചിലി തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ അദ്ദേഹം ബിരുദ പഠനം ഉപേക്ഷിച്ചു. ചിലിയിലെ യുവ ജനങ്ങൾക്കിടയിൽ ബോറിക്കുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. 48 വർഷങ്ങൾക്ക് ശേഷമാണ് ചിലിയിൽ ഒരു ഇടതു പക്ഷ നേതാവ് പ്രസിഡൻറാവുന്നെതും ഏറ്റവും അധികം ശ്രദ്ധേയമായ കാര്യമാണ്.


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം മിക്ക രാജ്യങ്ങളിലും പടർന്ന് കഴിഞ്ഞു: ലോകാരോഗ്യ സംഘടന


 

 

സോഷ്യൽ കൺവേർജൻസ് പാർട്ടി നേതാവാണ് ബോറിക്. ചിലിയെ സ്വാതന്ത്ര്യത്തിൻറെയും പുരോഗതിയുടെയും മനുഷ്യാവകാശങ്ങളുടെയും പാതയിലേക്ക് നയിക്കാൻ ഗബ്രിയേലിനാവട്ടെ എന്ന് ആശംസിച്ച് കൊണ്ടാണ് മുൻ പ്രസിഡൻറ് മിഷേൽ ബാച്ചലൈറ്റ് സ്വാഗതം ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.