കൊറോണ ബാധിക്കുന്നത് മാംസാഹാരികളെ മാത്രമെന്ന് WHO? ഒരു വെജിറ്റേറിയനും ഇതുവരെ മരിച്ചിട്ടില്ല?
കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്.
കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്.
COVID-19നെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് COVID-19ന്‍റെ "കാരണങ്ങൾ", "രോഗപ്രതിരോധം", "ചികിത്സ" എന്നിവ അവകാശപ്പെടുന്ന രീതിയില്‍ തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
COVID-19 ബാധിക്കുന്നത് മാംസാഹാരികൾക്ക് മാത്ര൦. കൊറോണ വൈറസ് ബാധിച്ച് ഒരു വെജിറ്റേറിയനും ഇതുവരെ മരിച്ചിട്ടില്ല. -ഇതൊക്കെയാണ് പുതിയ 'വാര്‍ത്ത'കള്‍.
ഡല്‍ഹി കലാപത്തില്‍ വ്യാജവാര്‍ത്ത: ചാനലുകളുടെ നിരോധനം നീക്കിയത് മാപ്പിരന്ന്!!
ചൈനയിലെ ആളുകൾ വവ്വാലുകൾ കഴിക്കുന്നതിനാലാണ് കൊറോണ വൈറസ് ഉണ്ടായതെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ വാര്‍ത്ത പ്രചരിച്ചതോടെ ചിക്കൻ, മുട്ട, മറ്റ് കോഴി ഉൽപന്നങ്ങൾ തുടങ്ങിയ നോണ്‍-വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയില്‍ കാര്യമായ ഇടിവുണ്ടായി.
വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്ന ആരും ഇതുവരെ മരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
സാനിറ്റൈസറിന്‍റെ മറവിൽ വ്യാജമദ്യ൦: രണ്ട് പേര്‍ പിടിയില്‍
വാര്‍ത്തകള്‍ പ്രചരിച്ചതോടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിരവധി ആളുകള്‍ നോണ്‍-വെജ് കഴിക്കുന്നത് അവസാനിപ്പിച്ചു എന്നതാണ് വാസ്തവം.
എന്താണെങ്കിലും ഈ വാര്‍ത്തകള്‍ വ്യാജമാണ്. ലോകാരോഗ്യ സംഘടന ഇത്തരം പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. വാസ്തവത്തിൽ, നോൺ-വെജിറ്റേറിയൻ ഭക്ഷണമാണ് കൊറോണ വൈറസ് ഉണ്ടാകുന്നതെന്ന് തെളിവുകളൊന്നുമില്ല. കോഴി, മട്ടൺ, സീഫുഡ് എന്നിവ കഴിക്കുന്നതിലൂടെ COVID-19 അണുബാധ പടരുമെന്ന ആശങ്ക ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടില്ല.