സാനിറ്റൈസറിന്‍റെ മറവിൽ വ്യാജമദ്യ൦: രണ്ട് പേര്‍ പിടിയില്‍

സാനിറ്റൈസറിന്റെ മറവിൽ വ്യാജമദ്യമുണ്ടാക്കി വൻതോതിൽ വിറ്റഴിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ.

Last Updated : May 2, 2020, 08:19 PM IST
സാനിറ്റൈസറിന്‍റെ മറവിൽ വ്യാജമദ്യ൦: രണ്ട് പേര്‍ പിടിയില്‍

ആലുവ: സാനിറ്റൈസറിന്റെ മറവിൽ വ്യാജമദ്യമുണ്ടാക്കി വൻതോതിൽ വിറ്റഴിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ.

ആലുവയിലെ മെഡിക്കൽ ഷോപ്പ് നടത്തുന്ന കുന്നത്തേരി തെരുവിൽ വീട്ടിൽ അബ്ദുൾ ജലീൽ, എടയപ്പുറം മാടവന വീട്ടിൽ ബാനൂർ എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 26 ന് കാലടി മരോട്ടിച്ചോട്ടിൽ വച്ച് ഇന്നോവ കാറിൽ 10 ലിറ്റർ വ്യാജമദ്യം കടത്തിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിൽ നേരത്തേ 5 പേർ പിടിയിലാക്കുകയുണ്ടായി.

അബ്ദുൾ ജലീലിന്റെ മെഡിക്കൽ ഷോപ്പിന്റെ ഡ്രഗ് കൺട്രോൾ ലൈസൻസുപയോഗപ്പെടുത്തി എറണാകുളം സ്വദേശിയായ മൻസൂറാണ്‌ ഗോവയിൽ നിന്നും വൻതോതിൽ സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു

 

Trending News