പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ വർഷം ; അറിയാം പുതുവർഷത്തിന് പിന്നിലെ ചരിത്രം
റോമൻ ചക്രവർത്തി ജൂലിയസ് സീസർ അധികാരത്തിലെത്തിയപ്പോഴാണ് ഇന്നത്തെ രീതിയലേക്ക് ലോകം മാറിയത്
2023 പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം . 2022ന് ഗുഡ്ബൈ പറഞ്ഞ് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ വർഷത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് നാം . ലോകത്ത് പല രാജ്യങ്ങളും ജനുവരി ഒന്നാണ് പുതു വർഷമായി കണക്കാക്കുന്നത് . എന്താവും ഇതിന് പിന്നിലെ കാരണം . ബിസി 45ലാണ് ആദ്യമായി ജനുവരി ഒന്ന് പുതുവർഷത്തിന്റെ തുടക്കമായി ആഘോഷിച്ചുതുടങ്ങിയത് .അതിന് മുമ്പുവരെ മാർച്ചിലാണ് റോമൻ കലണ്ടറിൽ പുതിയ വർഷം തുടങ്ങിയിരുന്നത് .
355 ദിവസങ്ങൾ ആണ് അന്ന് കലണ്ടറിലുണ്ടായിരുന്നത് . റോമൻ ചക്രവർത്തി ജൂലിയസ് സീസർ അധികാരത്തിലെത്തിയപ്പോഴാണ് ഇന്നത്തെ രീതിയലേക്ക് ലോകം മാറിയത് . അദ്ദേഹത്തിനായിരുന്നു ജനുവരി ൊന്ന് വർഷത്തിലെ ആദ്യ ദിവസമാക്കണമെന്ന നിർബന്ധം ഉണ്ടായത് . ജനുവരി എന്ന പേരിനോടുള്ള ആദരവായിരുന്നു ഇതിന് പിന്നിലെ കാരണങ്ങളിലൊന്ന് . ജാനസ് എന്നാൽ പുതിയ തുടക്കങ്ങളുടെ ദേവൻ എന്നാണ് അർത്ഥം . രണ്ട് മുഖങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ജാനസ് ഭൂതകാലത്തേക്കും ഭാവിയിലേക്കും നോക്കാൻ അനുവദിക്കും .
16ാം നൂറ്റാണ്ടിന്റെ പകുതിവരെ ഈ മാറ്റത്തെ അംഗീകരിക്കാൻ യൂറോപ്പിലെ പല പ്രദേശങ്ങളും തയാറായില്ല . ക്രിസ്തുമതം തുടങ്ങിയതോടെ ജനുവരി ഒന്നിനെ പുതിയ വർഷത്തിന്റെ തുടക്കമായും ഡിസംബർ 25 യേശു ജനിച്ച ദിവസമായും അംഗീകരിച്ചു തുടങ്ങി . ഗ്രിഗറി മാർപാപ്പ ജൂലിയൻ കലണ്ടർ പരിഷ്കരിക്കുകയും ജനുവരി 1 പുതുവർഷത്തെ ആദ്യ ദിവസമായി കണക്കാക്കുകയും ചെയ്തതിന് ശേഷമാണ് ഇത് പതുക്കെ സ്വീകാര്യമായിത്തുടങ്ങിയത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...