മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുണ്ടായ കാട്ടുതീയണക്കാനുള്ള ശ്രമത്തില്‍  നൂറിലധികം അഗ്‌നിശമനസേനാംഗങ്ങള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെൽബണിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ബന്‍യിപ് സ്റ്റേറ്റ് പാർക്കില്‍ നിന്നാണ് തീ പടരാന്‍ തുടങ്ങിയത്.  


വെള്ളിയാഴ്ച പ്രദേശത്തുണ്ടായ കാട്ടുതീയില്‍ വീടുകള്‍ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടാതെ, 10,000 ഹെക്ടറോളം സ്ഥലം കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.



അതിശക്തമായ കാറ്റുള്ളതിനാല്‍ ലബര്‍ടച്ചിലേക്കും തീ പടരാന്‍ സാധ്യതയുണ്ടെന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ ആളുകള്‍ തയറായിരിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


850 രക്ഷാപ്രവര്‍ത്തകര്‍, 120 ഫയര്‍ ട്രക്സ്, 20 വിമാനങ്ങള്‍ എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.