വാഷിങ്ടൺ: കാബൂള്‍ വിമാനത്താവളത്തിന് (Kabul Airport) പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. 'നിങ്ങളെ ഞങ്ങള്‍ വേട്ടയാടും' ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ (White House) വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ 13 യു എസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യു എസ് സേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്‌.


ALSO READ: Kabul Blast : കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിൽ 60 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കൻ പട്ടാളക്കാരും കൊല്ലപ്പെട്ടു


ഞങ്ങള്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും. കനത്ത വില നല്‍കേണ്ടി വരുമെന്നും ബൈഡൻ വൈറ്റ്ഹൗസിൽ പ്രസ്താവന നടത്തവേ വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.


യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്റെ പര്യടനങ്ങള്‍ അവസാനിപ്പിച്ച് വാഷിങ്ടണിലേക്ക് തിരിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനില്‍ നിന്ന് ഓഗസ്റ്റ് 31 നകം സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിന് ബൈഡന്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണിതെന്നും അവര്‍ വ്യക്തമാക്കി.


ALSO READ: Kabul Blast: സ്ഫോടനങ്ങൾക്ക് പിന്നിൽ ഐഎസ് ഭീകരരെന്ന് താലിബാൻ


അതേ സമയം കാബൂളില്‍ ആക്രമണം (Kabul blast) നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് സൈനിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബൈഡന്‍ അറിയിച്ചിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നല്‍കാനുള്ള വഴി തങ്ങള്‍ കണ്ടെത്തുമെന്നും ബൈഡന്‍ പറഞ്ഞു.


കാബൂള്‍ ആക്രമണത്തില്‍ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജീവന്‍ നഷ്ടമായ സൈനികരെ അമേരിക്കന്‍ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡന്‍ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.


ALSO READ: Kabul Blast : കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം, 11 പേർ മരിച്ചതായി റിപ്പോർട്ട്


അവര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് നല്‍കും. കൂടുതലായി സൈന്യത്തെ വേണമെങ്കില്‍ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡന്‍ വ്യക്തമാക്കി. ഇന്നലെ, രാ​​​ജ്യം വി​​​ടാ​​​നാ​​​യി കാ​​​​ബൂ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തിന്റെ ഗേറ്റിന്​ പു​​​റ​​​ത്ത്​ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ൽ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ സ്​​​​ഫോ​​​ട​​​ന​​​മാണ് ഉണ്ടായത്. 150 ലേ​​​റെ പേ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. അമേരിക്കയുടെ പതിനഞ്ചോളം സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.


ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തിന് സാധ്യതയുണ്ടെന്നും ആ​​​​ളു​​​​ക​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന്​ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും ബ്രി​​​​ട്ടന്റെയും യു ​​​എ​​​​സി​ന്റെ​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പു​ വ​​​​ന്ന്​ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക​​​​ക​​​​മാ​​യിരുന്നു ആക്രമണം. സ്​​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ൽ ഐഎ​​​​സ്​ ആ​​​​ണെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ൻ (Taliban) വൃ​​​​ത്ത​​​​ങ്ങ​​​​ൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്​ഗാനിസ്ഥാൻ ഐഎസ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.