Viral Video: പാമ്പിനെ ചുംബിക്കാൻ പോയ യുവതിക്ക് സംഭവിച്ചത്; വൈറൽ വീഡിയോ
Video of women kissing snake: പാമ്പ് പെട്ടെന്ന് തല തിരിഞ്ഞ് വന്ന് യുവതിയെ കടിക്കുകയാണ്.
ചില ആളുകൾക്ക് മൃഗങ്ങളെ വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ ചിലർക്ക് അവയെ കാണുമ്പോൾ ഏത് രീതിയിൽ അതിനെ സമീപിക്കണം എന്നു പോലും മറന്നു പോകുന്നു. അത്തരത്തിൽ മൃഗങ്ങളുടെ തരവും രീതിയും നോക്കാതെ അതിനു പുറകേ പോയി അപകടം സംഭവിക്കുന്ന പല വീഡിയോകളും വാർത്തകളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ പാമ്പിനെ ചുംബിക്കാൻ പോയി വലിയ അപകടം സംഭവിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആളും തരവും നോക്കാതെ സ്നേഹ പ്രകടനം നടത്തുന്ന ആർക്കും ഈ വീഡിയോ ഒരു പാഠമാണ്.
അൽപ്പസമയം മാത്രമുള്ള ഒരു വീഡിയോ ആണിത്. സംഭവം നടക്കുന്നത് എവിടെയെന്നോ പശ്ചാത്തലം എന്തെന്നോ വ്യക്തമല്ല. രണ്ടു പേർ ചേർന്ന് ഒരു പാമ്പിനെ താങ്ങി നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആ സമയത്ത് അതിനെ കാണായി അങ്ങോട്ട് വന്ന യുവതി അതിനെ ചുംബിക്കാനായി ശ്രമിക്കുകയാണ്. പെട്ടെന്ന് പാമ്പ് തല തിരിഞ്ഞ് വന്ന് യുവതിയെ കടിക്കുകയാണ്. പിടിച്ചു നിന്നവർക്കോ കണ്ടു നിന്നവർക്കോ ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു സാഹചര്യമായിരുന്നു അത്. അതിനു പിന്നാലെ തന്നെ വീഡിയോയും അവസാനിക്കുന്നുണ്ട്.
ഏതായാലും സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമ്മ്ന്റുമായി എത്തിയത്. പലരും യുവതിയുടെ ഈ അപക്വമായ സമീപനത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. മൃഗങ്ങളെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും അവ ഓരോ നേരത്ത് എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നുമാണ് ചിലർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...