ജയിലില്‍ ലൈംഗിക ബന്ധത്തിനുള്ള അവസരം ഒരുക്കണം, ആവശ്യവുമായി തടവുകാര്‍
ജയിലിലാണെങ്കിലും തങ്ങളുടെ `ആഗ്രഹങ്ങളും` സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരുപറ്റം വനിതാ തടവുകാര്‍..
Nairobi: ജയിലിലാണെങ്കിലും തങ്ങളുടെ "ആഗ്രഹങ്ങളും" സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരുപറ്റം വനിതാ തടവുകാര്‍..
പലകാരണങ്ങള്‍ കൊണ്ട് ജയിലിലായ (Jail) ഇവരെ സന്ദര്‍ശിക്കാന്‍ കാമുകന്മാരും ഭര്‍ത്താക്കന്മാരും ജീവിത പങ്കാളികളും എത്തുമ്പോള്‍ ലൈംഗിക ബന്ധത്തിനുള്ള (conjugal rights) അവസരംകൂടി ഒരുക്കണമെന്നാണ് ഈ വനിതാ തടവുകാരുടെ ആവശ്യം. കെനിയയിലെ (Kenya) വനിതാ തടവുകാരുടെ ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍, അടുത്തിടെ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് സ്ത്രീകള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. ഇത്തവണ അവര്‍ ഈ ആവശ്യ മുന്നയിച്ച് സര്‍ക്കാരിന് നിവേദനവും നല്‍കി. കെനിയയിലെ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളുടെ ആവശ്യത്തിനു മുന്നില്‍ ജയിലധികൃതര്‍പോലും പകച്ചെന്നാണ് റിപ്പോര്‍ട്ട്.
ജീവപര്യന്തം അടക്കമുള്ള ശിക്ഷകള്‍ക്ക് വിധിക്കപ്പെട്ട സ്ത്രീകളാണ് ഈ ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിരിയ്ക്കുന്നത്.
വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജീവിത പങ്കാളികള്‍ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ പ്രത്യേക സമയവും സാഹചര്യവും അനുവദിച്ച് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
കെനിയയിലെ സ്ത്രീ തടവുകാരെ ജയിലില്‍ സന്ദര്‍ശിക്കാനെത്തുന്ന ഇണകളുമായി ലൈംഗിക ബന്ധം ആസ്വദിക്കുന്നതില്‍ നിന്ന് തടയുന്ന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് വനിതാ തടവുകാര്‍ ആവശ്യപ്പെടുന്നത്.
2014 മുതലാണ് ഈ ആവശ്യമുന്നയിച്ച് തടവുകാര്‍ രംഗത്തെത്തിയത്. നിലവിലെ നിയമങ്ങള്‍ സന്ദര്‍ശകര്‍ക്ക് വളരെ പരിമിതമായ സമയം മാത്രമേ അനുവദിക്കുന്നുള്ളൂ. അതേസമയം, വനിതാ തടവുകാരുടെ ആവശ്യം വാര്‍ത്തകളില്‍ നിറയുകയാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. തടവുകാരുടെ ആവശ്യത്തെ അനുകൂലിച്ചും തള്ളിയും നിരവധി പേര്‍ രംഗത്തുവന്നു.
Also read: viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ!
എന്നാല്‍, വനിത തടവുകാരുടെ ആവശ്യത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. തടവുകാരുടെ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളയുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.