ഇന്ന്, മെയ് 20 ന് ലോക തേനീച്ച ദിനം ആചരിക്കുകയാണ്. നമ്മുടെ ആവാസവ്യവസ്ഥയിൽ തേനീച്ചകളുടെയും പരാഗണത്തിന് സഹായിക്കുന്ന മറ്റ് ജീവികളുടെയും പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് ഈ ദിനം ആചരിക്കുന്നത്. ജൈവവൈവിധ്യം നിലനിർത്താൻ തേനീച്ച വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൂടാതെ ഈ ദിനം ലോകമെമ്പാടുമുള്ള സംഘടനകളെയും, വ്യക്തികളെയും തേനീച്ച വളർത്തലിനും, അവയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

"തേനീച്ചകളുടെയും തേനീച്ചവളർത്തൽ സംവിധാനങ്ങളുടെയും വൈവിധ്യമാണ് 2022 ൽ തേനീച്ച ദിനത്തിൽ വിഷയമായിരിക്കുന്നത്. തേനീച്ചവളർത്തലിന്റെ തുടക്കക്കാരനായ ആന്റോൺ ജാൻഷയുടെ ജന്മ ദിനമാണ് ലോക തേനീച്ച ദിനമായി ആചരിക്കുന്നത്.  1734 മെയ് 20നാണ് ആന്റോൺ ജാൻഷ ജനിച്ചത്. സ്ലോവേനിയ സർക്കാർ അപിമോണ്ടിയയുടെ പിന്തുണയോടെ 2016 ലാണ് മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്.



ALSO READ: World AIDS Vaccine Day 2022: ലോക എയ്ഡ്‌സ് വാക്‌സിൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും


2017 ലാണ് ഐക്യ രാഷ്ട്ര സഭ മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. തേനീച്ചകളെ സംരക്ഷിക്കാനും, അതുവഴി മനുഷ്യ രാശിയെ തന്നെ സംരക്ഷിക്കാനും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. 2018 മുതലാണ് ലോക തേനീച്ച ദിനം ആചരിക്കാൻ ആരംഭിച്ചത്.


മനുഷ്യർ, സസ്യങ്ങൾ, മൃഗങ്ങൾ, പരിസ്ഥിതി എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ തേനീച്ചകൾ ഒരു പ്രധാന പങ്ക് തന്നെ വഹിക്കുന്നുണ്ട്. തേനീച്ചകൾ ഇല്ലാതെ ആയാൽ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുകയും, ജനസംഖ്യയുടെ ഒരു വലിയ വിഭാഗം തന്നെ പട്ടിണി മൂലം മരണപ്പെടുകയും ചെയ്യും. പരാഗണത്തിലൂടെ കൃഷിയ്ക്ക് കൂടുതൽ വിളവ് ലഭിക്കാൻ തേനീച്ചകളും പരാഗണത്തിന് സഹായിക്കുന്ന മറ്റ് ജീവികളും  സഹായിക്കുമെന്നതാണ് ഇതിന് കാരണം.


അതിനാൽ തന്നെ ഭൂമിയിൽ മനുഷ്യനും മറ്റ് ജന്തു ജാലങ്ങളും ജീവിച്ചിരിക്കാൻ തേനീച്ചകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ലോക തേനീച്ച ദിനത്തിൽ ലോകമെമ്പാടുമുള്ള സംഘടനകൾ തേനീച്ചകളുടെ പ്രധാന്യത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ പരിപാടികളും, സെമിനാറുകളും സംഘടിപ്പിക്കുകയും, തേനീച്ച വളർത്തലിനെ പ്രോത്സാഹിപ്പിക്കാൻ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.