വാ​ഷിം​ഗ്ട​ണ്‍:  ലോകമാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന കോ​വി​ഡ് (COVID-19) മഹാമാരിയുടെ കാലത്ത്  മൈക്രോസോഫ്റ്റ്  (Microsoft) തലവന്‍ ബില്‍ ഗേറ്റ്സിനെ  ലോകം ഏറെ ശ്രദ്ധയോടെയാണ് ശ്രവിക്കുന്നത്.  Bill & Melinda Gates Foundation കോ​വി​ഡ്  പ്രതിരോധത്തിനായി നടത്തുന്ന ശ്രമങ്ങള്‍ ലോക ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആ​ന്‍റി​ബോ​ഡി മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തോ​ടെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന് ബി​ല്‍ ഗേ​റ്റ്സ് (Bill Gates) അഭിപ്രായപ്പെട്ടു.  മ​രു​ന്നി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി​ബോ​ഡി​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​രു​ന്നു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന കോ​വി​ഡ് ആ​ദ്യ​ഘ​ട്ട രോ​ഗി​ക​ളി​ല്‍ വ​ള​രെ​യ​ധി​കം ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും ബി​ല്‍ ഗേ​റ്റ്സ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.


Also read: COVID-19: സ്ഥി​തി അതീവ ഗു​രു​ത​രം, ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കൊറോണ ബാ​ധ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന


മ​ര​ണ​നി​ര​ക്ക് കു​റ​ക്കാ​നും സ​മൂ​ഹ​ത്തെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് ആ​ന്‍റി വൈ​റ​ല്‍ മ​രു​ന്നു​ക​ള്‍ കൂ​ടി ഗ​വേ​ഷ​ക​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും കു​ത്തി​വെ​യ്പ് ന​ട​ത്തു​ന്ന​തി​ന് പ​ക​രം വാ​യി​ലൂ​ടെ ന​ല്കാ​നാ​വു​ന്ന​വ​യാ​ണ് അ​വ​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.


ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണങ്ങളെയും അദ്ദേഹം പ്രശംസിച്ചു.  കോ​വി​ഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഫലപ്രദമായ കോ​വി​ഡ് വാക്സിന്‍  (Covid Vaccine) കണ്ടെത്തിയാല്‍ 2021 അവസാനത്തോടെ ലോകം സാധാരണഗതിയില്‍ ആയിത്തീരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.