COVID-19: സ്ഥി​തി അതീവ ഗു​രു​ത​രം, ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കൊറോണ ബാ​ധ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Last Updated : Oct 6, 2020, 08:31 AM IST
  • ഗോളതലത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന
  • ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ ഡയ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ്
COVID-19: സ്ഥി​തി അതീവ ഗു​രു​ത​രം, ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കൊറോണ ബാ​ധ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ആഗോളതലത്തില്‍  കൊറോണ വൈറസ്  (Corona Virus)പിടിമുറുക്കിയിരിക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന  ( World Health Organisation - WHO). 

ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കോ​വി​ഡ്  (COVID-19) ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ ഡയ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ്  (Tedros Adhanom Ghebreyesus) വ്യക്തമാക്കി.  WHO​യു​ടെ പ്ര​ത്യേ​ക ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലാ​ണ് അദ്ദേഹം  ഇ​ക്കാ​ര്യം  അറിയിച്ചത്.  

ഈ ​ക​ണക്കുകള്‍  വ്യ​ക്ത​മാ​ക്കു​ന്ന​ത് ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എ​ന്നാ​ണെ​ന്നും ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാക്കി.  

അതേസമയം,  മൂ​ന്ന് കോ​ടി 50 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളെ​ങ്കി​ലും അ​തി​ലും നൂ​റു മ​ട​ങ്ങ് കൂ​ടു​ത​ലാ​യി​രി​ക്കും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്ന് ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​ക്ക​ള്‍ ത​ന്നെ തു​റ​ന്ന് സ​മ്മ​തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച്‌ 10 മാ​സം പി​ന്നി​ടുമ്പോഴും  വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ തെ​ല്ലും കു​റ​വ് കാ​ണി​ക്കു​ന്നി​ല്ലെ​ന്നും പ​ല രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

രാ​ജ്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പടിപടിയായി പി​ന്‍​വ​ലി​ച്ച​തും കോ​വി​ഡ് ബാ​ധ ഇ​ത്ര​യേ​റെ വ്യാ​പ​ക​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. എന്നാല്‍, കോ​വി​ഡ് വ്യാ​പ​നം എന്നുവരെ തുടരുമെന്നോ, കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നോ ഉ​ള്ള കാ​ര്യത്തില്‍ വ്യക്തമായ  നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ യോ​ഗ​ത്തി​നാ​യി​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട്. 

Also read: COVID Vaccine: ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ പൂര്‍ണ്ണ ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടില്ല, WHO

ഇന്ത്യ,  അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍  COVID Vaccine ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്.  നിരവധി രാജ്യങ്ങളുടെ പരീക്ഷണം  മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.  എന്നാല്‍, നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് വാ​ക്സി​നും  ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മുന്‍പ്   വ്യക്തമാക്കിയിരുന്നു. 

Trending News