എല്ലാ വർഷവും ഫെബ്രുവരി 20 നാണ് ലോക സാമൂഹിക നീതി ദിനം ആചരിക്കുന്നത്. 2009 ഫെബ്രുവരി  20 മുതലാണ് യുണൈറ്റഡ് നേഷൻസ് ലോക സാമൂഹിക നീതി ദിനം ആചരിക്കാൻ ആരംഭിച്ചത്. ലോക സമാധാനം, സുരക്ഷ, പുരോഗതി എന്നിവയുണ്ടാകാൻ സാമൂഹിക നീതിയുടെ പ്രാധന്യം ആളുകളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ലോക സാമൂഹിക നീതി ദിനം ആചരിക്കാൻ ആരംഭിച്ചത്.  ദാരിദ്ര്യ നിർമാർജനം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ ആഗോള സംരംഭങ്ങൾ ആവശ്യമാണെന്ന് അംഗീകരിച്ച് കൊണ്ടാണ് യുഎൻ ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. പ്രമേയത്തിൽ അംഗീകരിച്ചു. സാമൂഹിക ക്ഷേമവും ലിംഗസമത്വവും ഒക്കെ സാമൂഹിക നീതിയുടെ മുൻഗണനയിൽ ഉൾപ്പെടുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക നീതിയിൽ പക്ഷപാതം കാണിക്കാതെയിരിക്കേണ്ടത്  അനിവാര്യമാണ്. അടിസ്ഥാനപരമായ ആവശ്യകതകൾ, അവസരങ്ങൾ, സമ്പത്ത് തുടങ്ങി മറ്റെല്ലാ സാമൂഹിക വ്യവസ്ഥകളിലും ആളുകൾക്ക് നീതി ലഭിക്കണം. മനുഷ്യവകാശം ആയി അടുത്ത ബന്ധമുള്ള എല്ലാ മേഖലകളിലും എല്ലാവര്ക്കും തുല്യത ലഭിക്കുകയെന്നതാണ് സാമൂഹിക നീതി. തടസങ്ങൾ മറികടന്ന് സാമൂഹ്യനീതിക്കുള്ള അവസരങ്ങൾ ഒരുക്കുകയെന്നതാണ് ഈ വര്ഷത്തെ സാമൂഹിക നീതി ദിനത്തിന്റെ സന്ദേശം.


ALSO READ: Viral Video: സീലിങ്ങിൽ നിന്ന് അസാധാരണ ശബ്ദം; സംഭവം കണ്ട വീട്ടുകാർ ഞെട്ടി


യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ  2008-ൽ സാമൂഹ്യനീതിയെക്കുറിച്ചുള്ള ഐഎൽഒ പ്രഖ്യാപനം ഫെയർ ഗ്ലോബലൈസേഷനായി അംഗീകരിച്ചു, ഇത് സാമൂഹിക നീതിയോടുള്ള യുഎൻ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിയിരുന്നു. തുടർന്നാണ് 2009 ൽ ലോക സാമൂഹ്യ നീതി ദിനം ആദ്യമായി ഔപചാരികമായി ആചരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.