എല്ലാ വർഷവും ഏപ്രിൽ 22ന്, ലോക ഭൗമദിനം ആചരിക്കുന്നു. അന്താരാഷ്ട്ര ഭൂമി ദിനം എന്നും ഇത് അറിയപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിന് ആഗോളതലത്തിൽ വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ട്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ആഗോള കാലാവസ്ഥാ പ്രശ്‌നമാണ് ഈ ദിവസത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക ഭൗമദിനം 2023: പ്രമേയം


"ഇൻവെസ്റ്റ് ഇൻ അവ‍ർ പ്ലാനറ്റ്" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 2022 മുതൽ ലോക ഭൗമദിനം ആചരിക്കുന്നത്. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ ആ​ഗോളതലത്തിൽ നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യത്തെ ഈ പ്രമേയം വ്യക്തമാക്കുന്നു.


ഭൗമദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം


ഭൗമദിനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ മലിനീകരണവും വനനശീകരണവും പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നു. വിവിധ കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് പരിസ്ഥിതി സാക്ഷരതയെക്കുറിച്ചുള്ള ചർച്ചകൾ നടത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.


ALSO READ: World Heritage Day 2023: ഇന്ന് ലോക പൈതൃക ദിനം; അറിയാം ലോക പൈതൃക ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും


മനുഷ്യന്റെ അനിയന്ത്രിതമായ പരിസ്ഥിതി ചൂഷണം ഭൂമിയുടെ നിലനിൽപിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പരിസ്ഥിതി വിഭവങ്ങൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെട്ടു. ഭൂമിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി. കാലാവസ്ഥ വ്യതിയാനവും കൊടുംചൂടുമാണ് ഇതിന് പകരമായി പ്രകൃതി നൽകുന്നത്.


എല്ലാ ദിവസവും ഭൗമദിനമായി കണക്കാക്കുകയും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വേണം. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം ഭൂമിയെ ​ഗുരുതരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോ​ഗം കാലാവസ്ഥയെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വനനശീകരണവും ​ഗുരുതരപ്രശ്നമാണ്.‌



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.