ലോകത്തിലെ ഏറ്റവും വലിയ സ്കോച്ച് വിസ്‌കി ബോട്ടിൽ ലേലത്തിൽ പോയത് പത്ത് കോടി രൂപയ്ക്കാണ്. ഇത്രവലിയ തുകയ്ക്ക് വിൽക്കാൻ മാത്രം എന്തിരിക്കുന്നു എന്നല്ലേ? അഞ്ച് അടി പതിനൊന്ന് ഇഞ്ച് ഉയരം, അതുമാത്രമല്ല,   32 വർഷം പഴക്കമുള്ള വിസ്‌കിയാണ് കുപ്പിയിലുള്ളത്.  311 ലിറ്റർ മദ്യം ഉൾക്കൊള്ളും ഈ ഭീമൻ കുപ്പിയിൽ. സാധാരണ 444 ബോട്ടിലിനുള്ളിൽ കൊള്ളുന്ന അത്രയും വി‌സ്‌കിയാണ് ഈ ഒരൊറ്റ ബോട്ടിലിൽ കൊള്ളുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻട്രെപിഡ് എന്ന് പേരിട്ടിരിക്കുന്ന ഭീമൻ വി‌സ്കി നിർമിച്ചത് സ്കോട്ട്‌ലണ്ടിൽ ആണ്.  ലോകത്തിലെ ഏറ്റവും വലിയ വിസ്‌കിയ്ക്കുള്ള ലോക ഗിന്നസ് റെക്കോർഡ് കഴിഞ്ഞ വർഷം നേടിയിരുന്നു.  ഡങ്കൻ ടെയ്‌ലർ സ്കോച്ച് വിസ്‌കി  എന്ന സ്വതന്ത്ര വിസ്‌കി ബോട്ടിലിംഗ് കമ്പനിയാണ് കഴിഞ്ഞ വർഷം വിസ്‌കി ഈ കുപ്പിലാക്കിയത്.   ലിയോൺ ആൻഡ് ടേൺബുൾ എന്ന കമ്പനിയാണ് ആണ് കുപ്പി ലേലത്തിൽ വച്ചത്. 


ALSO READ: Viral Video: പൂച്ചയ്ക്കെന്താ ഉള്ളി അരിയുന്നിടത്ത് കാര്യം? പിന്നെ സംഭവിച്ചത്


ഫാഹ്‌മായിയിലെ ഡാനിയൽ മോങ്ക് മരിച്ചുപോയ പിതാവ് സ്റ്റാൻ‌ലി മോങ്കിന്റെ സ്മരണക്കായാണ് ലേലം സംഘടിപ്പിച്ചത്. സ്റ്റാൻലി മോങ്കിന്റെ എൺപതാമത് ജന്മദിനത്തിലായിരുന്നു ലേലം. ചാരിറ്റി പ്രവർത്തനങ്ങൾക്കൊപ്പം സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു സ്റ്റാൻ‌ലി മോങ്ക്. അതുകൊണ്ട് തന്നെ വിസ്‌കി ബോട്ടിലിൽ ലോകത്തിലെ പ്രധാനപ്പെട്ട 11 സാഹസികരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.  


ഒല്ലി ഹിക്‌സ്, സർ റാണുൽഫ് ഫിൻസ്, വിൽ കോപ്സ്റ്റേക്, ഡെയിൻ ഫീൽഡ്സ്, കരേൻ ഡാർക് ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് കുപ്പിയിലുള്ളത്.  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളാണ് വിസ‌കി ബോട്ടിൽ ലേലത്തിൽ പിടിച്ചത്. ലിയോൺ ആൻഡ് ടേൺബുൾ കമ്പനി ട്വിറ്ററിലൂടെയാണ് ലേല വിവരങ്ങളും ചിത്രവും പുറത്തുവിട്ടത്. ഇൻട്രെപിഡ് വിസ്‌കിയുടെ മറ്റ് ചില സ്പെഷ്യൽ ബോട്ടിലുകളും മിനിയേച്ചറുകളും മുമ്പ് ലേലം ചെയ്തിട്ടുണ്ട്. 


ഭീമൻ സ്കോച്ച് വിസ്‌കി ലേലത്തിൽ വച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് കമ്പനി പറയുന്നത്. ഒറ്റ ദിവസം തന്നെ ഒരു മില്യൺ വരുമാനം ലഭിച്ചു. ലേലം വഴി ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് ലേലം നടന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവർ ലേലത്തിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.