പാകിസ്ഥാനിലെ ലാഹോറിലുണ്ടായ (Lahore) ബോംബ് സ്ഫോടനത്തിൽ (Bomb Blast) മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ലാഹോറിലെ ലോഹാരി ഗേറ്റിന് സമീപം വന്‍ സ്ഫോടനമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി അദികൃതർ വ്യക്തമാക്കി. സ്‌ഫോടനം നടന്ന സ്ഥലം ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് പേരുകേട്ട സ്ഥലമാണെന്ന് പോലീസ് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


Also Read: Pathanamthitta Blast| ചായക്കടയിൽ വൻ സ്ഫോടനം, ഒരാളുടെ കൈപ്പത്തിയറ്റു


സ്‌ഫോടനത്തിൽ നിരവധി മോട്ടോർ സൈക്കിളുകളും കടകളും തകർന്നു. പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. സ്‌ഫോടനത്തെ തുടർന്ന് അനാർക്കലി ബസാർ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്.


Also Read: Bomb Blast Delhi: ഇസ്രായേലി എംബസ്സിക്ക് സമീപമാണ് സ്ഫോടനം


സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എത്ര വലിയ സ്ഫോടനമാണ് നടന്നതെന്നും എത്ര അളവിലാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അറിയാന്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.