സമുദ്രത്തെക്കുറിച്ചും സമുദ്ര വിഭവങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ എട്ടിന് ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, സമുദ്രങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമുദ്രത്തിലെ ജീവിവർഗങ്ങൾക്കായി ഒരു പ്രസ്ഥാനം സൃഷ്ടിക്കുന്നതിനുമാണ് ലോക സമുദ്ര ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1992-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ലോക സമുദ്രദിനം എന്ന ആശയം യുഎൻ ആദ്യമായി മുന്നോട്ടുവച്ചത്. സമുദ്രങ്ങൾ നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ചും അവയെ സംരക്ഷിക്കാൻ സഹായിക്കുന്ന വഴികളെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഒരു ദിവസം ആചരിക്കണമെന്ന് നിർദ്ദേശിച്ചു. 2008 ഡിസംബർ അഞ്ചിന് യുഎൻ ജനറൽ അസംബ്ലി ജൂൺ എട്ട് ലോക സമുദ്ര ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കി.


ALSO READ: World Environment Day 2022: ഇന്ന് ലോക പരിസ്ഥിതി ദിനം: 'ഒരേയൊരു ഭൂമി' സന്ദേശം; പ്രകൃതിയെ അറിയാം, സംരക്ഷിക്കാം


സമുദ്രം ഓക്സിജന്റെ 50 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഡാറ്റ സൂചിപ്പിക്കുന്നു. ഭൂമിയുടെ ജീവരേഖയെന്നാണ് സമുദ്രത്തെ വിശേഷിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിച്ചുകൊണ്ട് സമുദ്രങ്ങൾ കാർബൺ ഡൈ ഓക്സൈഡിന്റെ 30 ശതമാനത്തിലധികം ആഗിരണം ചെയ്യുന്നു. മാലിന്യവും മലിനജലവും എണ്ണ ചോർച്ചയും പോലുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നാശത്തിന്റെ ഓർമ്മപ്പെടുത്തലായി എല്ലാ വർഷവും ലോക സമുദ്ര ദിനം ആചരിക്കുന്നു.


2022ലെ ലോക സമുദ്ര ദിനം ആഘോഷിക്കുന്നത് ‘പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം’ എന്ന ആശയത്തെ ആസ്പദമാക്കിയാണ്. മനുഷ്യരുടെ അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് സമുദ്രങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും ഈ ദിവസം ബോധവല്‍ക്കരിക്കുന്നു. കണക്കുകള് പ്രകാരം മൂന്ന് ബില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.