World Day Of Social Justice: ഇന്ന്  ലോക സാമൂഹിക നീതി ദിനം (World Day Of Social Justice). എല്ലാ വർഷവും ഫെബ്രുവരി 20 നാണ്  ലോക സാമൂഹിക നീതി ദിനമായി ആചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കി അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം. ഈ മാറ്റങ്ങളിലൂടെ ഒരു സാമൂഹിക സംയോജിത സമൂഹം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഈ ദിനാചരണത്തിന് പിന്നിലുണ്ട്. 


Also Read:  Horoscope February 20: വൃശ്ചികം, കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം തുണയ്ക്കും, ഇന്നത്തെ നക്ഷത്രഫലം അറിയാം


2027, നവംബർ 26ന് അതിന്‍റെ  62-ാമത് സെഷനിൽ, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി പ്രഖ്യാപിച്ചു. 2009 ഫെബ്രുവരി 20 നാണ്  ആദ്യ  ലോക സാമൂഹിക നീതി ദിനം ആചരിച്ചത്‌. 


ലോക സാമൂഹിക നീതി ദിന തീം 2023 (World Day Of Social Justice Theme 2023)


എല്ലാ വർഷവും ലോക സാമൂഹിക നീതി ദിനത്തിനായി ഒരു തീം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ വർഷം 2022-ലെ ലോക സാമൂഹ്യനീതി ദിനത്തിന്‍റെ തീം 'ഔപചാരിക തൊഴിലിലൂടെ സാമൂഹ്യനീതി കൈവരിക്കുക' എന്നതായിരുന്നു, എന്നാൽ ഈ വർഷം അതായത് 2023 ലെ ലോക സാമൂഹ്യനീതി ദിനത്തിന്‍റെ തീം തടസങ്ങൾ മറികടന്ന് സാമൂഹ്യനീതിക്കുള്ള അവസരങ്ങൾ ഒരുക്കുകയെന്നതാണ്.
 
ലോക സാമൂഹ്യനീതി ദിനത്തിൽ സമൂഹത്തില്‍ അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഐക്യരാഷ്ട്രസഭയും അതിന്‍റെ  പങ്കാളി സംഘടനകളും ഇതിനായി നടത്തുന്ന പരിശ്രമങ്ങള്‍ ചെറുതല്ല. സമത്വം പ്രചരിപ്പിക്കുന്നതിനൊപ്പം അനീതിയും വിവേചനവും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നിരവധി പരിപാടികളാണ് ഐക്യരാഷ്ട്രസഭ ലോകമാസകലം നടപ്പാക്കി വരുന്നത്.  


  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.