കോവിഡ് കേസുകളിലെ വൻ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 3.5 ദശലക്ഷം ആളുകളാണ് കോവിഡ്  ബാധിതരായത്.  
സമീപകാലത്തെ തന്നെ ഉയർന്ന രണ്ടാമത്തെ രോഗബാധ കണക്കാണിതെന്ന് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 19 മുതൽ കുറഞ്ഞത് 3.48 ദശലക്ഷം ആളുകൾ എങ്കിലും വൈറസ് വാഹകരായി കഴിഞ്ഞെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻറെ കണക്ക്. മുൻ ആഴ്ചയെ അപേക്ഷിച്ച് 31 ശതമാനത്തിൻറെ വർധനവാണിത്.   ഇതോടെ കർശനമായ നിയന്ത്രണങ്ങൾക്ക് സർക്കാർ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.


കേവലം ഒരാഴ്‌ചയ്‌ക്കുള്ളിലാണ് കോവിഡ്‌ കേസുകൾ ഒരു ദശലക്ഷത്തോളമായി ഉയർന്നതെന്നതും ആശങ്കക്ക് ഇടയാക്കുന്നു. 2022 ജനുവരി ആദ്യവാരത്തിൽ മാത്രം ഇംഗ്ലണ്ടിൽ  3.74 ദശലക്ഷം ആളുകൾ കോവിഡ് ബാധിതരായിരുന്നു.അതേസമയം സ്‌കോട്ട്‌ലൻഡിലും രോഗബാധ ശക്തമായി തുടരുകയാണ് രാജ്യത്ത് 11 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് കോവിഡ്. ഇവിടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 


ഏപ്രിൽ 1 മുതൽ സൗജന്യ കോവിഡ് പരിശോധന കൂടി പിൻവലിക്കുന്നതോടെ രോഗ വ്യാപന തോത് വിലയിരുത്താനും സാധിക്കാതെ വരുന്നുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. വീട്ടിലുള്ള റാപ്പിഡ് ടെസ്റ്റുകളെയാണ് ഇപ്പോൾ കൂടുതൽ പേരും ആശ്രയിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.