ഡൽഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട്  അരവിന്ദ് കെജ്രിവാൾകഴിഞ്ഞ ദിവസം പറഞ്ഞ ഒരു കാര്യമുണ്ട്. അന്തരീക്ഷ മലിനീകരണം  രാഷ്ട്രീയത്തിലൂടെ പരിഹരിക്കാൻ സാധിക്കില്ല.മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്ന ഏറ്റവും ഭയാനകമായ ഒരു പ്രശ്നമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ മകൾ സൗത്ത്  ഈസ്റ്റ്‌ ലണ്ടനിൽ വളർന്നുവന്ന മിടുക്കിയായ   കുട്ടിയായിരുന്നു. എന്നാൽ അവൾക്ക് ഒമ്പതാം വയസ്സ് പൂർത്തിയായ  പിറന്നാൾ ദിനത്തിൽ മാരകമായ ആസ്മ  അറ്റാക്ക് പിടിപെട്ടു.  അന്ന് അവളുടെ മരണ സർട്ടിഫിക്കറ്റിൽ മരണ കാരണമായി രേഖപ്പെടുത്തിയതോ വായു മലിനീകരണവും.    മരണകാരണം വായുമലിനീകരണമാണെന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ  ലോകത്തിലെ  ആദ്യത്തെ വ്യക്തിയാണ് എല്ലാ അടോ കിസ്സി ഡെബ്രാഹ്. അതെ.......


ഇത് അവളുടെ കഥയാണ്. 2004 ൽ സൗത്ത് ഈസ്റ്റ് ലണ്ടനിലായിരുന്നു എല്ല ജനിച്ചത്.  വെറും 8 മാസം പ്രായമുള്ളപ്പോൾ തന്നെ അവൾ നല്ല ആരോഗ്യമുള്ള ഒരു പെൺകുഞ്ഞായിരുന്നു. ഊർജ്ജസ്വലതയോടെ യും രസകരമായ ചിരിയോടെയും   സ്പോർട്സിൽ വളരെയേറെ താൽപര്യത്തോടെ അവൾ വളർന്നു. പ്രത്യേകിച്ച്  നീന്തൽ മത്സരങ്ങൾക്ക് വേണ്ടി നീന്തൽ കുളങ്ങളിൽ തന്റെ സമയം മുഴുവൻ  ആസ്വദിച്ചു.4 ആം വയസ്സിൽ തന്നെ ജിംനാസ്റ്റിക്കിലും അവളുടെ കഴിവ്  തെളിയിച്ചു.


അങ്ങനെ പുസ്തകങ്ങളെ സ്നേഹിച്ചും സംഗീതത്തെ പ്രണയിച്ചും  അന്ന് ലണ്ടനിലെ  നൃത്ത വിദ്യാലയമായ ജിഗസോ  പെർഫോമിംഗ് ആർട്സിന്റെ  ഷോ കളിൽഎല്ലാം  പ്രധാന വേഷം ചെയ്തും ജീവിതത്തെ  ആസ്വദിക്കുകയായിരുന്നു. ഇതിനെല്ലാം പുറമേ  ഒരു എയർ ആംബുലൻസ് ഡോക്ടർ ആകുക, എന്ന മോഹവും അവൾ മുറുകെ പിടിച്ചിരുന്നു.എന്നാൽ മാരകരോഗം പിടിപെട്ടപ്പോൾ എല്ലാം മാറി മറിഞ്ഞു.7 ആം ജന്മദിനത്തിന്  മൂന്നുമാസം മുമ്പ്  എല്ലയ്ക്ക് നെഞ്ചിൽ  അണുബാധയുണ്ടായി.


അത് പിന്നീട് നിരന്തരമായ ചുമയായി മാറി. ഇത് വില്ലൻ ചുമയയായി തോന്നിയത് കൊണ്ട് തന്നെ അമ്മയായ റോസാമണ്ട് ആദ്യംമൊന്നും ശ്രേദ്ധിച്ചിരുന്നില്ല . പിന്നീട് ഒരു ഡോക്ടർ ഇത് ആസ്ത്മയാണെന്ന്  സ്ഥിരീകരിക്കുകയും ചെയ്തു. അന്ന് UK യിലെ 5.4 ദശലക്ഷം ആളുകളും ആസ്ത്മ രോഗികളായി മാറിയിരുന്നു. ഭാഗ്യവശാൽ എല്ലയുടെ വീടിനടുത്ത് പ്രഥമ ശുശ്രൂഷകളിൽ വൈദഗ്ധ്യമുള്ള ഒരു അയൽക്കാരൻതാമസിച്ചിരുന്നു.


ആസ്മയാണെന്ന്  തിരിച്ചറിഞ്ഞ സമയം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. എന്നാൽ ആരോഗ്യപരമായി  ആ ഒരു ശക്തി വെറും ഒരാഴ്ച മാത്രമേ നീണ്ടു നിന്നുള്ളൂ.  എല്ലയുടെ നില  വളരെ ഗുരുതരമായി മാറി. ഇത്തവണ അവൾഒരു കോമ സ്റ്റേജിലേക്ക് മാറി. പിന്നീട് മൂന്നു ദിവസത്തിനു ശേഷം ഉണർന്ന യല്ല  ആരോഗ്യമുള്ള ഒരു കുട്ടിയിൽ നിന്നും ആസ്മാ  രോഗിയായ വൈകല്യമുള്ളവളായി മാറി. അന്ന് എല്ലയുടെ ഈ അനാരോഗ്യത്തിന്റെ  കാരണം എന്താണെന്ന് അറിയാനുള്ള പരിശോധനകളുടെ തിരക്കേറിയ കാലമായിരുന്നു പിന്നീടുള്ള രണ്ടു വർഷക്കാലം.


അപസ്മാരം മുതൽ സിസ്റ്റിക് ഫൈബ്രോസിസ് വരെയുള്ള പരിശോധനകൾ നടത്തി .  എന്നാൽ അവൾ  അലർജികളോട് സെൻസിറ്റീവ് ആണെന്ന് മാത്രമാണ് പരിശോധിച്ച ഡോക്ടർമാർ വെളിപ്പെടുത്തിയത്. പക്ഷേ അവളുടെ ആസ്ത്മയുടെ കാരണം കണ്ടെത്താൻ അപ്പോഴും കഴിഞ്ഞില്ല. അവളുടെ മരണത്തിനിടയിൽ 30 അധികം എമർജൻസി ഹോസ്പിറ്റലുകൾ  സന്ദർശിച്ചു. അപ്പോഴും  എല്ലയുടെ  ജീവിതത്തിനും രോഗത്തിനുമിടയിൽ  വായുമലിനീകരണം ഒരു പ്രശ്നമാണെന്ന്  എവിടെയും പരാമർശിച്ചിരുന്നില്ല.


പിന്നീട് സതാംപ്ഡൻ യൂ ണിവേഴ്സിറ്റിയിലെ കൺസൾട്ടന്റ് റെസ്പിറേറ്ററി ഫിസിഷ്യനായ പ്രൊഫസർ സർ സ്റ്റീഫൻ ഹോൾഗേറ്റ് എല്ലയുടെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച് ഒരു നിഗമനത്തിൽ എത്തി. അദ്ദേഹം കണ്ടെത്തി അവളുടെ ആസ്ത്മ തീവ്രതയുടെ പ്രധാന കാരണം ആ പ്രദേശത്തെ ഉയർന്ന വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തു. വർഷം 2013 ഫെബ്രുവരി 15. ഒമ്പതാം പിറന്നാൾ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം മാരകമായ ആസ്മ  അറ്റാക്ക് മൂലം എല്ല മരിച്ചു. മകളുടെ മരണവും അന്തരീക്ഷ മലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്ന്   അപ്പോഴാണ് അമ്മയായ  റോസമുണ്ടിന് മനസ്സിലായത്.


വായുമലിനീകരണത്തിന്റെ ഈ ആഘാതം മുൻപ് എല്ലയെ പരിചരിച്ചിരുന്ന ഡോക്ടർമാർ പരിഗണിച്ചിരുന്നില്ല.അവളുടെ മരണത്തെക്കുറിച്ചുള്ള ഇൻക്വസ്റ്റ് പരിശോധിച്ചില്ല, അതിനാൽ നിയമോപദേശം തേടാൻ റോസാമുണ്ട് തീരുമാനിച്ചു. താമസിയാതെ അവർ മനുഷ്യാവകാശ അഭിഭാഷകയായ ജോസെലിൻ കോക്ക്ബേണിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങി.എല്ലയുടെ മരണകാരണത്തിൽ സംശയം ജനിപ്പിക്കുന്ന പുതിയ തെളിവുകൾ കാരണം, 2019 ൽ   എല്ലയുടെ മരണത്തെക്കുറിച്ച് പുതിയ അന്വേഷണത്തിനായി ഹൈക്കോടതിയിൽ അപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു.ആദ്യ ഇൻക്വസ്റ്റിലെ കണ്ടെത്തലുകൾ റദ്ദാക്കാൻ റോസാമുന്ദ് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും രണ്ടാമത്തെ ഇൻക്വസ്റ്റിന് അനുവദിക്കുകയും ചെയ്തു.


2020 ഡിസംബറിലെ പുതിയ ഇൻക്വസ്റ്റ്, അവളുടെ മരണത്തിൽ വായു മലിനീകരണം വഹിച്ച പങ്ക് പരിശോധിച്ചു. എല്ല താമസിച്ചിരുന്ന സ്ഥലത്ത് നിയമവിരുദ്ധമായ വായു മലിനീകരണം കുറയ്ക്കാൻ സർക്കാർ വകുപ്പുകളും പ്രാദേശിക അധികാരികളും ലണ്ടൻ മേയറും എന്താണ് ചെയ്തതെന്ന് പരിശോധിക്കപ്പെട്ടു. എല്ലയുടെ ജീവിതത്തിലുടനീളം, ലെവിഷാമിലെ നൈട്രജൻ ഡയോക്‌സൈഡ്  യൂറോപ്യൻ യൂണിയനിൽ  കവിഞ്ഞിരുന്നുവെന്നും കണികാ ദ്രവ്യത്തിന്റെ അളവ് ലോകാരോഗ്യ സംഘടനയുടെ  കണക്ക്കൂട്ടലുകൾക്ക് മുകളിലാണെന്നും വ്യക്തമായി.


അവളുടെ ആസ്ത്മയുടെ  തീവ്രതയ്ക്ക്‌ കാരണമായ ഒരു പ്രധാന ഘടകമായിരുന്നു വായു മലിനീകരണം.ഒമ്പതുവയസ്സുകാരിയുടെ മരണത്തിന്റെ കാരണങ്ങളിലൊന്ന് വായുമലിനീകരണമാണെന്ന് വിധിച്ച ഈ കേസ് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇവിടെ നാം ശ്രെദ്ധിക്കേണ്ട ഒരു കാര്യമുണ്ട്  വായുമലിനീകരണം  എന്ന പ്രശ്നത്തെക്കുറിച്ച്  പൊതുജനങ്ങൾക്ക് അവബോധം കുറവാണ്. കൂടുതൽ ബോധവൽക്കരണം നൽകിയാൽ ഒരുപക്ഷേ  വായു മലിനീകരണം എന്ന പ്രശ്നം  കുറയ്ക്കാൻ  സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.