ലോകത്തിലെ ഏമ്പക്കം റെക്കോർഡ്; നേടിയത് ഈ യുവതി
കിംബർലി വിൻറർ എന്ന യുവതിയാണ് ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത്
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ഏതറ്റം വരെയും പോകുന്ന നിരവധി പേരുണ്ട്. അതിപ്പോൾ മറ്റുള്ളവർ അധികം ചെയ്യാത്ത കാര്യങ്ങളായിരിക്കും ഇവർ റെക്കോർഡ് നേടാൻ ഉപയോഗിക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കം വിട്ട് ഗിന്നസ് ബുക്കിൽ കയറിയിരിക്കുകയാണ് യുഎസിലെ ഒരു യുവതി.
കിംബർലി വിൻറർ എന്ന യുവതിയാണ് ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത്. പുതിയ റെക്കോര്‍ഡിട്ടത്.107.3 ഡെസിബെലാണ് കിംബർലിയുടെ റെക്കോർഡ്. ചെറുപ്പം മുതലേ ഈ അസാമാന്യമായ കഴിവ് തനിക്കുണ്ടായിരുന്നതായി കിംബർലി പറയുന്നു.
Also Read: ആഴക്കടലല്ല..! ഇനി "ശുക്രനിൽ" മനുഷ്യനെ എത്തിക്കും; പുതിയ പദ്ധതിയുമായി ടൈറ്റൻ കമ്പനിയുടെ സഹസ്ഥാപകൻ
ഡങ്കിനിൽ നിന്ന് ഒരു ഐസ്ഡ് കോഫിയും ബ്രേക്ക്ഫാസ്റ്റ് സാൻഡ്‌വിച്ചും ബാക്കപ്പായി ഒരു ബിയറും കഴിച്ചു, മത്സരത്തിന് മുൻപ് ഒരു ബാക്കപ്പിനായി ”- റെക്കോർഡ് നേട്ടത്തെ പറ്റി കിംബർലി പറഞ്ഞു. എന്തായാലും നേട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് കിംബർലിയുടെ പ്ലാൻ
2009-ല്‍ ഇറ്റലിയില്‍ നിന്നുള്ള എലിസ കാഗ്‌നോണി നേടിയ 107 ഡിബിയുടെ മുൻ റെക്കോര്‍ഡാണ് കിമൈക്കോള ഇതോടെ തകര്‍ത്തത്. പുരുഷ വിഭാഗത്തില്‍ ഏറ്റവും വലിയ ശബ്ദമുണ്ടാക്കിയതിന് സമാനമായ റെക്കോര്‍ഡ് ഓസ്‌ട്രേലിയയിലെ നെവില്‍ ഷാര്‍പ്പിന്റെ പേരിലാണ്. 2021ല്‍ അദ്ദേഹത്തിന്റെ ഏമ്പക്കം 112.7 ഡെസിബെല്‍ ആയിരുന്നുവത്രെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...