World's Strongest Passport: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ. ഈ വര്‍ഷം മൂന്നു റാങ്കുകള്‍ മെച്ചപ്പെടുത്തി 80–ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിയ്ക്കുകയാണ് ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, January 12:  ബിസിനസുകാര്‍ ജാഗ്രത പാലിക്കുക, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉറപ്പ്!! രാശിഫലം    
 
എന്നാല്‍, പതിവുപോലെ  ജപ്പാനും സിംഗപ്പൂരും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്  എന്ന സ്ഥാനം നിലനിര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്  ജപ്പാനും സിംഗപ്പൂരും ആണ് നിലകൊള്ളുന്നത്. 


Also Read:  Viral Video: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയത് ദുർഗന്ധം വമിക്കുന്ന ഭക്ഷണം, പ്ലേറ്റുകള്‍ നിലത്തെറിഞ്ഞ് യാത്രക്കാർ!! വീഡിയോ വൈറല്‍ 

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സൂചികയില്‍ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ഏറ്റവും മുന്നിലാണ്. ഈ 6 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 194 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിക്കുന്നുണ്ട്. 


ഇന്‍റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (International Air Transport Association - IATA) നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്.


മറ്റ് രാജ്യങ്ങളുടെ റാങ്കിംഗ്


കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരും ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. എന്നിരുന്നാലും, നിലവിലെ പാദത്തിലെ റാങ്കിംഗ് ഒരു മാറ്റം കാണുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ ശ്രദ്ധേയമായ ഉയച്ച ഉയര്‍ച്ച നേടിയിട്ടുണ്ട്.   


ദക്ഷിണ കൊറിയയ്‌ക്കൊപ്പം ഫിൻ‌ലൻഡും സ്വീഡനും ഇപ്പോൾ രണ്ടാം സ്ഥാനം പങ്കിടുന്നു, 193 രാജ്യങ്ങളിലേയ്ക്ക് വിസ രഹിത പ്രവേശനം ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്നു. മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ്. പാസ്‌പോർട്ട് ഉടമകൾക്ക് 192  രാജ്യങ്ങളിലേയ്ക്ക് വിസരഹിത പ്രവേശനം ലഭ്യമാണ്. 


ഇന്ത്യയുടെ റാങ്കിംഗ് അറിയാം 


ശക്തമായ പാസ്‌പോർട്ട് സൂചികയില്‍ 80-ാം സ്ഥാനത്തെത്തിയിരിയ്ക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. വിസയില്ലാതെ എത്തിച്ചേരാവുന്ന സ്ഥലങ്ങളിൽ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. പട്ടികയില്‍ ഇന്ത്യ ഉസ്ബെക്കിസ്ഥാനുമായി റാങ്കിംഗ് പങ്കിടുന്നു.
 
28 രാജ്യങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനാനുമതിയുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത് നിലകൊള്ളുന്നത്. 104-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍റെ സ്ഥാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.