Heatwave: ഹീറ്റ് സ്ട്രോക്ക് പ്രധാന ലക്ഷണങ്ങൾ, ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വേനൽക്കാലത്ത് അതി കഠിനമായ ചൂട് അനുഭവപ്പെടുന്നത് അസാധാരണമല്ല, എന്നാൽ ഇത്തവണ ഏപ്രില്‍ മെയ് മാസങ്ങളില്‍ താപനില റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഉത്തരേന്ത്യയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ഉഷ്ണ തരംഗമാണ് അനുഭാപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 15, 2023, 01:51 PM IST
  • കനത്ത ചൂടുമൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ് സ്‌ട്രോക്ക് (സൂര്യാഘാതം). ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
Heatwave: ഹീറ്റ് സ്ട്രോക്ക് പ്രധാന ലക്ഷണങ്ങൾ, ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Heatwave: ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വേനൽക്കാലത്ത് അതി കഠിനമായ ചൂട് അനുഭവപ്പെടുന്നത് അസാധാരണമല്ല, എന്നാൽ ഇത്തവണ ഏപ്രില്‍ മെയ് മാസങ്ങളില്‍ താപനില റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഉത്തരേന്ത്യയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ഉഷ്ണ തരംഗമാണ് അനുഭാപ്പെടുന്നത്.  

Also Read:  Fennel Oil Benefits: രോഗപ്രതിരോധത്തിനും ചർമ്മകാന്തിയ്ക്കും ഉത്തമം പെരുംജീരകം എണ്ണ 

അതികഠിനമായ ചൂട് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.  താപനില നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിനട്ട് സ്വാഭാവിക സംവിധാനത്തെ തക്ര്‍ക്കുന്നതിനാലാണ് കടുത്ത ചൂട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം, ക്ഷീണം, വയറിളക്കം, ശരിയായി ചിന്തിക്കാൻ കഴിയാത്ത സാഹചര്യം, ആശയക്കുഴപ്പം, മലബന്ധം എന്നിവയാണ് അന്തരീക്ഷ താപനില ഉയരുന്നത് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ. 

Also Read: Lucky Plants for Home: ഈ 5 ചെടികൾ ഭാഗ്യം, വീട്ടിലുണ്ടെങ്കില്‍ പണത്തിന് കുറവുണ്ടാകില്ല

കനത്ത ചൂടുമൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ് സ്‌ട്രോക്ക് (സൂര്യാഘാതം). ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശരീരതാപനില ഉയരുകയും ശരീരത്തിന്‍റെ വിയര്‍ക്കുന്ന സംവിധാനം തടസപ്പെടുകയും ചെയ്യുന്നു. ഇതോടെ ശരീരത്തിന് ചൂടിനെ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കാതെ വരും. വേഗത്തിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില് ഹീറ്റ് സ്‌ട്രോക്ക് ഏറെ അപകടകരമാണ്. 
 
എന്താണ് ഹീറ്റ് സ്ട്രോക്ക് (സൂര്യാഘാതം)? ഹീറ്റ് സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഹീറ്റ് സ്‌ട്രോക്ക് അല്ലെങ്കില്‍ സൂര്യാഘാതം എന്നത്  നിങ്ങളുടെ ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത് പലപ്പോഴും ഉയര്‍ന്ന താപനിലയില്‍ ശരീരം കൂടുതല്‍ വെയില്‍ കൊള്ളുന്നതിന്‍റേയോ അല്ലെങ്കില്‍ ശാരീരിക അധ്വാനം വര്‍ദ്ധിക്കുന്നതിന്‍റേയോ ഫലമായി സംഭവിക്കാവുന്ന ഒന്നാണ്. തക്ക സമയത്ത് ശരിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ ഇത് പലപ്പോഴും തലച്ചോറ്, ഹൃദയം, വൃക്കകള്‍, പേശികള്‍ എന്നിവയെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യ അവസ്ഥയിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നു. 

ഹീറ്റ്‌സ്ട്രോക്ക് ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്. ശരീര താപനില 104 F (40 C) അല്ലെങ്കിൽ അതിൽ കൂടുതലാകുമ്പോഴാണ് ഹീറ്റ് സ്ട്രോക്ക് സംഭവിക്കുന്നത്. ഇത് തലച്ചോറിനും മറ്റ് സുപ്രധാന അവയവങ്ങൾക്കും, വളരെ ഗുരുതരമായ കേടുപാടുകൾ വരുത്തുന്നു, ഇത് പിന്നീട് മരണത്തിലേക്ക് നയിക്കുന്നു. 

ഹീറ്റ് സ്‌ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ് 

1. ഉയർന്ന ശരീര താപനില: 104°F (40°C) അല്ലെങ്കിൽ അതിലും ഉയർന്ന ശരീര താപനില ഹീറ്റ് സ്ട്രോക്കിന്‍റെ ഒരു സാധാരണ ലക്ഷണമാണ്, ഇത് സംഭവിക്കുന്ന അവസരത്തില്‍ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടണം. 

2. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്:  ശരീരത്തിന്‍റെ ഉയർന്ന താപനിലയോടുള്ള പ്രതികരണമായി ഹൃദയം വേഗത്തിൽ സ്പന്ദിക്കുന്നു. ഇത് ഏറെ അപകടരമായ അവസ്ഥയാണ്‌.  

3. ദ്രുത ശ്വസനം:  കൂടുതൽ വേഗത്തിൽ ശ്വസിച്ച് ശരീരം സ്വയം തണുപ്പിക്കാൻ ശ്രമിക്കുന്നു. അതായത്, ശ്വസനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തെ  കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ ചിലരില്‍ ഹൃദയ സംബന്ധമായ അസ്വസ്ഥതകളും ഉണ്ടാവുന്നു. ഇത്തരം അവസ്ഥ ഹൈപ്പര്‍വെന്‍റിലേഷനിലേക്ക് വരെ   എത്തിക്കുന്നു.  

4. ആശയക്കുഴപ്പം: ഹീറ്റ് സ്ട്രോക്ക് തലച്ചോറിന്‍റെ പ്രവർത്തനത്തെ മോശമായി ബാധിക്കുന്നു, ഇത് ആശയക്കുഴപ്പം, ശരിയായി ചിന്തിക്കാൻ കഴിയാത്ത സാഹചര്യം എന്നിവയ്ക്ക് വഴി തെളിയ്ക്കുന്നു. ഹീറ്റ് സ്ട്രോക്ക്, കേന്ദ്ര നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു, അതിനാൽ ഏകോപനക്കുറവ്, കോപം അല്ലെങ്കിൽ നടക്കാന്‍ ശേഷിയില്ലായ്മ എന്നിവ അനുഭവപ്പെടാം. 

5. തലവേദന: കഠിനമായ തലവേദന, തലകറക്കം എന്നിവ ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണമാണ്. ഇത്  സാധാരണയായി നിർജ്ജലീകരണം അല്ലെങ്കിൽ കേന്ദ്ര നാഡീവ്യവസ്ഥയിൽ ഹീറ്റ് സ്ട്രോക്കിന്‍റെ മൊത്തത്തിലുള്ള പ്രഭാവം മൂലമാണ് ഉണ്ടാകുന്നത്.

6. ഓക്കാനം, ഛർദ്ദി:  ഉയർന്ന ശരീര താപനിലയോടുള്ള ശരീരത്തിന്‍റെ സ്വാഭാവിക പ്രതികരണത്തിൽ ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടുന്നു.

7. വരണ്ടതും ചൂടുള്ളതുമായ ചർമ്മം: ചർമ്മം വരണ്ടതും ചൂടുള്ളതും ചുവന്നതുമായി അനുഭവപ്പെടാം, ചില സാഹചര്യത്തിൽ, ഉയർന്ന ശരീര താപനില ഉണ്ടായാലും വിയർക്കില്ല.

8. പേശീവലിവ് അല്ലെങ്കിൽ ബലഹീനത: ഹീറ്റ് സ്ട്രോക്ക് ചില വ്യക്തികളിൽ പേശിവലിവ്, ബലഹീനത അല്ലെങ്കിൽ ബോധം നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാവുന്നു. 

9. വിയർപ്പിന്‍റെ കുറവ് അല്ലെങ്കില്‍ വിയർപ്പിന്‍റെ ആധിക്യവും ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണമായി കണക്കാക്കുന്നു.

ഹീറ്റ് സ്ട്രോക്ക് എങ്ങിനെ തടയാന്‍ സാധിക്കും?  

ചൂടുള്ളതോ ഈർപ്പമുള്ളതോ കാലാവസ്ഥയില്‍ ആയിരിക്കുമ്പോൾ, ഹീറ്റ് സ്ട്രോക്ക് തടയാൻ  ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്..

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ശാരീരികമായി വളരെ സജീവമാകാതിരിക്കാൻ ശ്രമിക്കുക. ഈ സമയത്ത് വ്യായാമം ചെയ്യുമ്പോൾ ഇടയ്ക്കിടെ ഇടവേളകൾ എടുക്കാന്‍ ശ്രദ്ധിക്കുക. 

ദാഹം തടയാൻ, വെള്ളം അല്ലെങ്കിൽ സ്പോർട്സ് ഡ്രിങ്ക്സ് കൂടുതല്‍ കുടിയ്ക്കുക. എന്നാല്‍, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ കുടിയ്ക്കരുത്. ഇടയ്ക്കിടെ  സിപ്പ് ചെയ്യുക.

 വ്യായാമത്തിന് രാവിലത്തെ സമയം കൂടുതല്‍ തിരഞ്ഞെടുക്കുക. കൂടുതല്‍ ചൂടാകുന്നതിന് മുമ്പ് കഴിയുന്നത്ര വ്യായാമം ചെയ്യുക. നിങ്ങളുടെ തല, കഴുത്ത്, ചെവി എന്നിവ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്തേക്ക് അത്യാവശ്യമല്ലാതെ ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക.  ഏറെ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News