Lucky Plants for Home: ഈ 5 ചെടികൾ ഭാഗ്യം, വീട്ടിലുണ്ടെങ്കില്‍ പണത്തിന് കുറവുണ്ടാകില്ല

Lucky Plants for Home:  ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത്  ഏറെ ഗുണങ്ങള്‍ നല്‍കുമെങ്കിലും ചില ചെടികള്‍ വാസ്തു ശാസ്ത്രപരമായി വീടിന് വളരെ ദോഷകരമാണ്. 

Written by - Zee Malayalam News Desk | Last Updated : May 10, 2023, 07:03 PM IST
  • ചില ചെടികള്‍ വീടിനുള്ളിലും പുറത്തും വച്ച് പിടിപ്പിക്കുന്നത് വളരെ ശുഭകരമാണ്.
    ഈ ചെടികൾ വീട്ടിൽ പോസിറ്റിവിറ്റി മാത്രമല്ല, സന്തോഷവും സമൃദ്ധിയും നൽകുന്നു.
Lucky Plants for Home: ഈ 5 ചെടികൾ ഭാഗ്യം, വീട്ടിലുണ്ടെങ്കില്‍ പണത്തിന് കുറവുണ്ടാകില്ല

Lucky Plants for Home: വീട് ഭംഗി കൂട്ടുന്നതിന്‍റെ ഭാഗമായി നാം മുറ്റത്തും വീടിനുള്ളിലും ചെടികള്‍ വയ്ക്കാറുണ്ട്.  എന്നാല്‍, നമുക്കറിയാം ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത്  ഏറെ ഗുണങ്ങള്‍ നല്‍കുമെങ്കിലും ചില ചെടികള്‍ വാസ്തു ശാസ്ത്രപരമായി വീടിന് വളരെ ദോഷകരമാണ്. 

Also Read:   Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!! 

ചില ചെടികള്‍ വീടിനുള്ളിലും പുറത്തും വച്ച് പിടിപ്പിക്കുന്നത്  വളരെ ശുഭകരമാണ്.   
ഈ ചെടികൾ വീട്ടിൽ പോസിറ്റിവിറ്റി മാത്രമല്ല, സന്തോഷവും സമൃദ്ധിയും നൽകുന്നു. അതായത്, ഇത്തരം ചെടികള്‍ വീട്ടിൽ പണത്തിന്‍റെ വരവ് വര്‍ദ്ധിപ്പിക്കും, സമ്പത്ത് കൂട്ടും. വാസ്തു ശാസ്ത്രത്തില്‍ ഇത്തരം ചെടികളെ Lucky Plants എന്ന് വിളിക്കുന്നു.  ഇത്തരം ചെടികളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മണി പ്ലാന്‍റ് ആണ്.  മണി പ്ലാന്‍റ് കൂടാതെ വീടിന് ഐശ്വര്യമായി മാറുന്ന മറ്റ് ചില ചെടികളെക്കുറിച്ച് അറിയാം

Also Read:  Vastu Tips for Home: തെക്ക്-പടിഞ്ഞാറ് ദിശ നിങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കും!! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ 

Lucky Bamboo  

മുളച്ചെടി : വാസ്തു ശാസ്ത്രത്തിൽ മുളച്ചെടിയ്ക്ക്  (Lucky Bamboo) ഏറെ പ്രാധാന്യമുണ്ട്. വീടിനുള്ളിലോ വീടിന് മുന്നിലോ  മുളച്ചെടി ഉള്ളത് വളരെ ഐശ്വര്യമായി കണക്കാക്കുന്നു. വീടിനു മുന്നിൽ മുളച്ചെടി  നടാൻ കഴിയുന്നില്ലെങ്കിൽ വീടിനുള്ളിൽ വടക്ക് കിഴക്കോ, വടക്ക് ദിശയിലോ ഇത് നടാം. താമസിയാതെതന്നെ നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും.  

pomegranate

നീര്‍മാതളം:  മാതളനാരകം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പഴം മാത്രമല്ല, വീടിന്‍റെ ഐശ്വര്യത്തിന്‍റെ കാര്യത്തിലും ഈ ചെടി വളരെ നല്ലതാണ്. വീട്ടിൽ മാതളം നടുന്നത് കടബാധ്യതയ്ക്ക് ആശ്വാസം നൽകും. വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. എന്നാല്‍, തെക്ക്-പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളം നടരുത്.

Bermuda grass (Cynodon dactylon) 

കറുക അഥവാ ദര്‍ഭ പുല്ല്:  കറുകപ്പുല്ല് ഇല്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമാണ്. വീടിനു മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്. സമ്പത്തും പല നേട്ടങ്ങളും ഇത് നൽകുന്നു. കറുകപ്പുല്ല് വീട്ടിൽ സന്തോഷവും സമൃദ്ധിയും സമാധാനവും മാത്രമല്ല, സന്താനലബ്ധിയുടെ കാര്യത്തിലും ഇത് നല്ലതാണ്. 

Wood Apple

കൂവളം:  കൂവളത്തില്‍ ശങ്കര്‍ ഭഗവാൻ  വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.  കൂവളം നിങ്ങളുടെ വീട്ടില്‍ ഉണ്ട് എങ്കില്‍  ഒരിയ്ക്കലും പണത്തിന് യാതൊരു  കുറവും ഉണ്ടാകില്ല. പകരം, വീട്ടിൽ എപ്പോഴും ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകും. 

Money Plant

മണി പ്ലാന്‍റ് :  മണി പ്ലാന്‍റും പണവും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മിക്ക വീടുകളിലും മണി പ്ലാന്‍റ് ഉണ്ടാകും. എന്നാല്‍, ഈ ചെടി ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മണി പ്ലാന്‍റിന്‍റെ  വള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കരുതെന്ന് ഓർമ്മിക്കുക, അവയെ താങ്ങിനിർത്തി എപ്പോഴും മുകളിലേക്ക് വളരാന്‍ സഹായിക്കുക.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News