പ്രവൃത്തിയില്‍ 'സീറോ' ധര്‍ണയില്‍ 'ഹീറോ'; കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി

ഡല്‍ഹി ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ ധര്‍ണ നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ്‌ നഖവി. 

Last Updated : Jun 18, 2018, 12:16 PM IST
പ്രവൃത്തിയില്‍ 'സീറോ' ധര്‍ണയില്‍ 'ഹീറോ'; കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ ധര്‍ണ നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ്‌ നഖവി. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ജോലി ചെയ്യുന്ന കാര്യത്തില്‍ വട്ടപ്പൂജ്യമാണെന്നും അതേസമയം ധര്‍ണയുടെ കാര്യത്തില്‍ അദേഹം എന്നും ഹീറോ ആണെന്നും നഖവി അഭിപ്രായപ്പെട്ടു. ഒന്നും ചെയ്തില്ല എങ്കിലും ധര്‍ണ നടത്തുക എന്നത് അവരുടെ ഒരു മനോഭാവ\മായി മാറിയിരിക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക്‌ ആം ആദ്മി പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

അതേസമയം, ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന ധര്‍ണ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരത്തെ തുടർന്ന് ആരോഗ്യനില വഷളായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രശ്നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‍രിവാൾ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഭയത്തോടെയാണ് തങ്ങൾ സർക്കാർ യോഗങ്ങളില്‍ പോലും പങ്കെടുക്കുന്നതെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതോടെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കെജ്‍രിവാൾ വ്യക്തമാക്കി.

എന്നാല്‍ ധര്‍ണയ്ക്കെതിരായ ഹർജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. സമരം ഭരണഘടനാവിരുദ്ധമാണെന്നും ഭരണസ്തംഭനത്തിന് ഇത് ഇടയാക്കിയെന്നുമാണ് ഹർജിക്കാരുടെ വാദം. കൂടാതെ 
ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കാൻ ലഫ്റ്റനന്‍റ് ഗവർണറോട് കോടതി ആവശ്യപ്പെടണമെന്ന ഹർജിയും ഇന്ന് പരിഗണിക്കും. 

 

 

Trending News