Monsoon 2023: 123 വർഷങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ മഴ, സെപ്റ്റംബറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

Monsoon 2023:  കഴിഞ്ഞ 123 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള മണ്‍സൂണ്‍ ആണ് ഈ വര്‍ഷം ഉണ്ടായത്. ഇതിനുമുന്‍പ് ഏറ്റവും കുറഞ്ഞ തോതില്‍ മഴ ലഭിച്ച ആഗസ്റ്റ്‌ മാസം അത് 1901ലായിരുന്നു എന്നാണ് റെക്കോര്‍ഡുകള്‍ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 10:56 PM IST
  • കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതായത്, സെപ്റ്റംബര്‍ മാസത്തില്‍ മണ്‍സൂണ്‍ വീണ്ടും ശക്തമാകും
Monsoon 2023: 123 വർഷങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ മഴ, സെപ്റ്റംബറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

Monsoon 2023: കഴിഞ്ഞ 123 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള മണ്‍സൂണ്‍ ആണ് ഈ വര്‍ഷം ഉണ്ടായത് എന്ന് റിപ്പോര്‍ട്ട്. അതായത്, ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയ ആഗസ്റ്റ്‌ മാസം ആണ് കടന്നുപോയത്. 

ഇതിനുമുന്‍പ് ഏറ്റവും കുറഞ്ഞ തോതില്‍ മഴ ലഭിച്ച ആഗസ്റ്റ്‌ മാസം അത് 1901ലായിരുന്നു എന്നാണ് റെക്കോര്‍ഡുകള്‍ പറയുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ മഴ കുറഞ്ഞ സഹചര്യത്തില്‍ ആളുകള്‍ക്ക് കടുത്ത ചൂടും നേരിടേണ്ടി വന്നു. 

Also Read:  Parliament Special Session: പാർലമെന്‍റ് പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതൽ 22 വരെ
 
എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്  നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  അതായത്, സെപ്റ്റംബര്‍ മാസത്തില്‍ മണ്‍സൂണ്‍ വീണ്ടും ശക്തമാകും. കാലവർഷം പൂർണമായി അവസാനിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Also Read:   Financial Rules Changes In September: നാളെമുതല്‍ ഈ സാമ്പത്തിക നിയമങ്ങളിൽ വരുന്നു നിരവധി മാറ്റങ്ങൾ

രാജ്യത്തിന്‍റെ മധ്യ, തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും മറ്റ് ഭാഗങ്ങളില്‍ സാധാരണ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. 

സെപ്റ്റംബര്‍ മാസത്തില്‍ കൂടുതല്‍ മഴ ലഭിച്ചാലും ജൂൺ മുതൽ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ ശരാശരി മഴ ഈ  സീസണിലെ സാധാരണ മഴയേക്കാൾ വളരെ കുറവായിരിക്കുമെന്ന് മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. മധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ അവസ്ഥ രൂപപ്പെട്ടതാണ് ആഗസ്റ്റിലെ മഴക്കുറവിന് പിന്നിലെ ഏറ്റവും വലിയ കാരണം.

അറബിക്കടലിന്‍റെയും ബംഗാൾ ഉൾക്കടലിന്‍റെയും സമുദ്രോപരിതല താപനിലയിലെ വ്യത്യാസം ഇപ്പോൾ 'പോസിറ്റീവ്' ആയി തുടങ്ങിയെന്നും ഇത് എൽ നിനോയുടെ ഫലത്തെ മറികടക്കാൻ കഴിയുമെന്നും മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. കിഴക്കോട്ട് നീങ്ങുന്ന മേഘങ്ങളുടെ ചലനവും ഉഷ്ണമേഖലാ മേഖലയിലെ മഴയും മൺസൂൺ വീണ്ടും ശക്തമാവുന്നതില്‍ പ്രധാന പങ്ക് വഹിക്കും, അദ്ദേഹം പറഞ്ഞു. 

ജൂലൈ മാസത്തിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു, എന്നാല്‍, പല ഭാഗങ്ങളും വരണ്ടതായി തുടരുന്നു. അല്ലെങ്കിൽ ചെറിയ മഴ ഉണ്ടായിരുന്നു. ആഗസ്റ്റിൽ മഴ പെയ്യുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. മഴ കുറഞ്ഞതിനാൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൃഷി നശിച്ചു.

അതേസമയം, ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴയും മണ്ണിടിച്ചിലും വൻ നാശം വിതച്ചു. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടവും സ്വത്തു നാശവും ഉണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News