Ayodhya Ram Temple: രാമക്ഷേത്ര നിർമ്മാണം കാണാൻ ഭക്തർക്ക് അവസരം, ചിത്രങ്ങളും പകർത്താം

 ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ അല്‍പ്പം അകലെയായി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് ആലോചന. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 10:47 PM IST
  • മാർച്ച് 4 വരെയുള്ള ബാങ്കിലെ കണക്കുകൾ പ്രകാരം 2500 കോടി രൂപയാണ് ക്ഷേത്ര നിർമാണത്തിന് ലഭിച്ചത്.
  • രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രാജസ്ഥാനിൽ നിന്നാണ്.
  • സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിട്ട തമിഴ്നാട്ടിൽ നിന്ന് മാത്രം 85 കോടി രൂപ ലഭിച്ചു.
Ayodhya Ram Temple: രാമക്ഷേത്ര നിർമ്മാണം കാണാൻ ഭക്തർക്ക് അവസരം, ചിത്രങ്ങളും പകർത്താം

ലക്നൗ: അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിൻറെ (Ayodhya Ram Temple) നിർമ്മാണം തത്സമയം കാണാൻ ഭക്തർക്ക അവസരം. ഇതിനായി പ്രത്യേകം ദർശൻ കേന്ദ്രങ്ങളാണ് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിർമ്മിക്കാൻ ആലോചിക്കുന്നത്. ട്രസ്റ്റ് അംഗങ്ങളാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ അല്‍പ്പം അകലെയായി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് ആലോചന. 

ഇതിന്റെ രൂപ ഘടന അധികൃതരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത്. എല്ലാ വിധ സുരക്ഷായും ഇതിനായി ഒരുക്കും. ഭക്തരുടെ സുരക്ഷ തന്നെയാണ് ഇവിടെ ഏറ്റവുമധികം പ്രാധാന്യമുള്ളത്.  സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാനും പാടില്ല. ഇത് രണ്ടിനുമാണ് പ്രധാന പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അയോധ്യ രാമക്ഷേത്ര നിർമാണം : കേരളം 13 കോടി സംഭാവന ചെയ്തു, സംഭാവന ചെയ്തവരിൽ ന്യൂനപക്ഷ മതത്തിൽ നിന്നുള്ളവരുമുണ്ടെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ്

മാർച്ച് 4 വരെയുള്ള ബാങ്കിലെ (Bank) കണക്കുകൾ പ്രകാരം 2500 കോടി രൂപയാണ് ക്ഷേത്ര നിർമാണത്തിന് ലഭിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രാജസ്ഥാനിൽ നിന്നാണ്. സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിട്ട തമിഴ്നാട്ടിൽ നിന്ന് മാത്രം 85 കോടി രൂപ ലഭിച്ചു. 

ALSO READ: Ayodhya Ram Temple: 1200 Acreൽ പണിതുയരുന്ന സ്വപന ക്ഷേത്രം,അയോധ്യയുടെ പൈതൃക ഭൂമിയെക്കുറിച്ചറിയുമോ

നേരത്തെ വെള്ളിക്കട്ടികൾ (Silver) സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ ഇനി സ്ഥലമില്ലെന്നും അതുകൊണ്ട് ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്നും അഭ്യർഥനയുമായി ക്ഷേത്ര നിർമാണ ട്രസ്റ്റ് മുന്നോട്ട് വന്നിരുന്നു. ഇതുവരെ ഏകദേശം 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ട്രസ്റ്റിന് സംഭാവനായി ലഭിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News