ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ സൈനിക വേഷം ധരിക്കാത്ത സൈനികർ: പ്രധാനമന്ത്രി

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.   

Last Updated : Jun 1, 2020, 04:06 PM IST
ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ സൈനിക വേഷം ധരിക്കാത്ത സൈനികർ: പ്രധാനമന്ത്രി

ന്യുഡൽഹി:  ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ കോറോണക്കെതിരായ പ്രവർത്തനങ്ങളിൽ എല്ലാ മേഖലയിലും വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ രജതജൂബിലി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. 

Also read: സാന്ദ്രയ്ക്ക് പരീക്ഷ എഴുതാൻ ബോട്ട് തന്നെ വിട്ടുനൽകി ജലഗതാഗത വകുപ്പ് 

വീഡിയോ കോൺഫറൻസിലൂടെ സർവകലാശാലയിലെ ചുമതലക്കാരെയും വിദ്യാർത്ഥികളെയും പ്രധാനമന്ത്രി അഭോസംബോധന ചെയതു. കോറോണ മഹാമാരിയും lock down ഉം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ നിങ്ങളോടൊപ്പം ബംഗളൂരുവിൽ ഈ പരിപാടിയിൽ പങ്കെടുക്കുമായിരുന്നുവെന്ന്  ആശംസകൾ നേർന്നു കൊണ്ട്  അദ്ദേഹം പറഞ്ഞു. 

Also read: ഒരു പുൽനാമ്പിനെ പോലും നോവിക്കാത്ത ആനിയെ സ്വന്തമാക്കിയ ഞാൻ ഭാഗ്യവാൻ... 

കോറോണ വൈറസ് അദൃശ്യനായ ശത്രുവാണെന്നും എന്നാല്‍ നമ്മുടെ പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ആര്‍ക്കുമുന്നിലും തോല്‍വി സമ്മതിക്കാത്തവരാണെന്നും നിങ്ങളുടെ ധീരമായ പോരാട്ടം ഒന്നുകൊണ്ടുമാത്രമാണ് കൊറോണയെ പുറത്താക്കാന്‍ സാധിക്കുന്നതതെന്നും നിങ്ങള്‍ എല്ലാ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സൈനികവേഷം ധരിക്കാത്ത സൈനികരാണെന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല ഇന്ന് ലോകം ഇന്ത്യയിലെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആവശ്യപ്പെടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  

ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ കോറോണ ഭീഷണി ചെറുത്തു തോൽപ്പിക്കും എന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. 

Trending News