Kerala Election 2021 Live : കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നു
ഏറെ സസ്പെൻസിനൊടുവിലാണ് ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനം
നേമം സസ്പെൻസ് എന്താണെന്ന് അറിയാൻ കേരളം ഉറ്റ് നോക്കുന്നു. ബിജെപിയുടെ കോൺഗ്രസിന്റെയും സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. നേമത്തെ കോൺഗ്രസ് ശക്തനെ നിറത്തുമെന്ന് അറിഞ്ഞതോടെ കുമ്മനം രാജശേഖരനെ മാറ്റി സുരഷ് ഗോപിയെ മത്സരിപ്പിച്ചേക്കും. കോൺഗ്രസ് കെ.മുരളിധരനെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. അതേസമയം കോൺഗ്രസിന്റെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥി തീരുമാനം വീണ്ടും നീളുന്നു. ഇന്ന് ഉച്ചയോടെയാണ് സ്ഥാനാർഥി പ്രഖ്യാനം ഉണ്ടാകുക.
Latest Updates
ദുഖകരമായ ലിസ്റ്റുകളിലൊന്നാണെന്ന് ലതികാ സുഭാഷ്
തിരുവന്തപുരത്ത് വി.എസ് ശിവകുമാർ
നേമത്ത് കെ.മുരളീധരൻ
പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല
കൊല്ലത്ത് ബിന്ദുകൃഷ്ണ തന്നെ
ആറൻമുളയിൽ കെ.ശിവദാസൻ നായരും.
കോന്നിയിൽ റോബിൻ പീറ്ററും, അടൂരിൽ എം.ജി കണ്ണനും
കായംകുളത്ത് ഹരിതാ ബാബു, പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി
27 വയസ്സ് മാത്രം
വൈക്കത്ത് ഡോ.പി.ആർ സോന
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ
കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കൻ
പൂഞ്ഞാറിൽ ടോമി കല്ലാനി
അരൂരിൽ ഷാനിമോൾ ഉസ്മാൻ
അങ്കമാലിയിൽ റോജി എം.ജോൺ,ആലുവയിൽ അൻവർ സാദത്ത്,പറവൂർ വി.ഡി. സതീശൻ, വൈപ്പിനിൽ ദീപക് ജോയ്,കൊച്ചിയിൽ ടോണി ചമ്മിണി തൃപ്പൂണിത്തുറയിൽ കെ.ബാബു,ഏറണാകുളത്ത് ടി.ജെ വിനോദ്,തൃക്കാക്കരയിൽ പി.ടി തോമസ്, കുന്നത്തുനാട് വി.പി സജീന്ദ്രൻ,
തൃശ്ശൂരിൽ പത്മജ വേണുഗോപാൽ
കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് കോഴിക്കോട് നോർത്തിൽ മത്സരിക്കും.
തൃത്താലയിൽ വി.ടി ബൽറാമും,ഷൊർണൂരിൽ ടി.എച്ച് ഫിറോസ് ബാബു,ഒറ്റപ്പാലത്ത് ഡോ.സരിൻ,പാലക്കാട് ഷാഫി പറമ്പിൽ,മലമ്പുഴയിൽ എസ്.കെ അനന്തകൃഷ്ണൻ
ബാലുശ്ശേരിയിൽ ധർമജൻ മത്സരിക്കും
കൽപ്പറ്റ,തവനൂർ,പട്ടാമ്പി,കുണ്ടറ,വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും
പുതുമുഖങ്ങൾക്കാണ് പ്രധാന്യമെന്ന് മുല്ലപ്പള്ളി
കോൺഗ്രസ്സിൻറെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നു
കുറ്റ്യാടി സീറ്റ് തിരികെ നൽകാൻ സിപിഎമ്മിന് നൽകാൻ തീരുമാനം അറിയിച്ച് കേരള കോൺഗ്രസ ജോസ് വിഭാഗം അറിയിച്ചു. പത്ര കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള കോൺഗ്രസ് എൽഡിഎഫിൽ 12 സീറ്റിലേക്ക് ചുരുങ്ങും
മാനന്തവാടിയിൽ സികെ ജാനു സ്ഥാനാർഥി
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.
ജേക്കബ് തോമസ് ഇരിഞ്ഞാലകുടയിൽ നിന്ന് മത്സരിക്കും
അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിക്കും
സുരേഷ് ഗോപി തൃശൂരിൽ നിന്ന് മത്സരിക്കും
കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് 4 മണിക്ക്
ഇ ശ്രീധരൻ പാലക്കാട് നിന്ന് മത്സരിക്കും
കെ സുരേന്ദ്രൻ 2 മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. കോന്നിയിൽ നിന്നും മഞ്ചേശ്വരത്ത് നിന്നുമാണ് മത്സരിക്കുന്നത്.
കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് 4 മണിക്ക്
സംസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു
ബിജെപിയുടെ സ്ഥാനാർഥി പട്ടികയുടെ പ്രഖ്യാപനം അൽപ സമയത്തിനകം. 2.30നാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും
പിണറായി വിജയൻ ഏകാധിപതി, രമേശ് ചെന്നിത്തല ദുർബലൻ അതിനാലണ് നിരവധി പേർ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കെത്തുന്നത്
കോൺഗ്രസിൽ നിന്ന് ധാരാളം പേർ ബിജെപിയിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. പിണറായി വിജയൻ സർക്കാരിനെ നേരിടാൻ കോൺഗ്രസിന് സാധിക്കാത്തതിനാലാണ് നിരവധി പേർ കോൺഗ്രസിലേക്കെത്തുന്നത് കെ സുരേന്ദ്രൻ.
കെ സി വേണുഗോപാലിനെ പോലെ പലരും സ്ഥാനാർഥി നിർണയത്തിൽ അനാവശ്യമായി ഇടപ്പെട്ടെന്ന് കെ സുധാകരൻ. സ്ക്രീനിങ് കമ്മിറ്റി എംപിമാരുടെ അഭിപ്രായത്തെ കേട്ടില്ല.
സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. സ്ഥാനാർഥി നിർണയത്തിൽ പോരാഴ്മ ഉണ്ടായിട്ടുണ്ടെന്ന് കെ സുധാകരൻ എംപി. നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ച കെ മുരളിധരൻ അഭിനന്ദിക്കണം.
നേമത്തെ കെ മുരളിധരൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമം ബിജെപിയുടെ ശക്തി കേന്ദ്രമല്ലെന്ന് രമേശ് ചെന്നിത്തല. നേമത്തെ തീർച്ചയായും ജയിക്കുമെന്ന് ചെന്നിത്തല.