Perumbavoor Jisha Murder Case: ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

 വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളി. പി.ബി. സുരേഷ് കുമാർ, എസ് മനു എന്നീ ജസ്റ്റിസുമാരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 20, 2024, 03:01 PM IST
  • പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ ഉത്തരവുമായി ഹൈക്കോടതി.
Perumbavoor Jisha Murder Case: ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ ഉത്തരവുമായി ഹൈക്കോടതി. പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കേസ് അപൂർവ്വങ്ങളിൽ അത്യപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളി. പി.ബി. സുരേഷ് കുമാർ, എസ് മനു എന്നീ ജസ്റ്റിസുമാരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

2017 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജിഷ വധക്കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവെക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ്  നിർണ്ണായകമായ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും വിശദമായി വാദം കേട്ടിരുന്നു. ജിഷ വധം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന സർക്കാറിൻെ വാദം കോടതി ശരിവെക്കുകയായിരുന്നു. അതേസമയം ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. 

ALSO READ: കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28-നായിരുന്നു വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നും യുവതി അതിക്രൂരമായ രീതിയിൽ ലൈം​ഗിക പീഡനത്തിന് ഇരയായതായും ശരീരത്തിൽ 38 മുറിവുകളുള്ളതായും കണ്ടെത്തി. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ  ജൂണ്‍ 16-ന് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സാക്ഷികളില്ലാത്ത പശ്ചാത്തലത്തിൽ ഡി എന്‍ എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 

കനാല്‍ പുറമ്പോക്കിലുള്ള ജിഷയുടെ വീട്ടിൽ അതിക്രമിച്ച കയറിയാണ് അമീറുൽ ഈ കൊടും കൃത്യം നടത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കു ശേഷമാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ ഇതിനെതിരെ അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും പോലീസ് കെട്ടിച്ചമച്ചതാണ് തെളിവുകളെന്നും തനിക്ക് യുവതിയെ പരിചയമില്ലെന്നുമായിരുന്നു പ്രതിഭാ​ഗത്തിന്റെ വാ​ദം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News