Marco Movie: കംപ്ലീറ്റ് ആക്ഷനുമായി 'മാർക്കോ' ഒരുങ്ങുന്നു; തീം മ്യൂസിക് പുറത്ത്

പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന മൂന്നാർ ചിത്രീകരണത്തിൽ ചിത്രത്തിലെ നിർണ്ണായകമായ ത്രില്ലർ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : May 20, 2024, 10:09 AM IST
  • ഹനീഫ് അദേനി ഒരുക്കുന്ന ചിത്രത്തിലെ മാർക്കോയുടെ തീം മ്യൂസിക് റിലീസ് ചെയ്തു.
  • മാർക്കോ എന്ന കഥാപാത്രത്തിന്റെ തീം മ്യൂസിക് ഒരുക്കിയത് കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ്.
Marco Movie: കംപ്ലീറ്റ് ആക്ഷനുമായി 'മാർക്കോ' ഒരുങ്ങുന്നു; തീം മ്യൂസിക് പുറത്ത്

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി ഒരുക്കുന്ന ചിത്രത്തിലെ മാർക്കോയുടെ തീം മ്യൂസിക് റിലീസ് ചെയ്തു. മാർക്കോ എന്ന കഥാപാത്രത്തിന്റെ തീം മ്യൂസിക് ഒരുക്കിയത് കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ്. രവി ബസ്റൂർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ
ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഹനീഫ് അദേനി തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മൂന്നാർ ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടിരിന്നു. പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഇവിടുത്തെ ചിത്രീകരണത്തിൽ ചിത്രത്തിലെ നിർണ്ണായകമായ ത്രില്ലർ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്. ഒന്നരമാസക്കാലം കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ടാകുമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി.കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കിയാൽ ചിത്രം വിദേശ രംഗങ്ങൾ ചിത്രീകരിക്കുവാനായി പുറപ്പെടും. ഗ്രീസ് ആണ് ലൊക്കേഷൻ.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തിതരേജ, ദിനേശ് പ്രഭാകർ, ,മാത്യു വർഗീസ്, അജിത് കോശി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യുതിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പൂർണ്ണമായും ആക്ഷൻ ത്രില്ലർ, വയലൻസ് ചിത്രമാണിത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്.

ഹോളിവുഡിനോടും ബോളിവുഡിനോടും കിടപിടിക്കും വിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി മാർക്കോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. ഡൈനാമിക് ആക്ഷൻ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ എന്ന കാര്യത്തിൽ തർക്കമില്ല. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിൻ്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്- ഷെമീർ മുഹമ്മദ്. കലാസംവിധാനം -മ്പുനിൽ ദാസ്. മേക്കപ്പ്- സുധി സുരേന്ദ്രൻ. കോസ്റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനുമണമ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വാഴൂർ ജോസ്. ഫോട്ടോ - നന്ദുഗോപാലകൃഷ്ണൻ.

 

Trending News