Pocso Case: കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

കുടക് സ്വദേശിയാണ് പ്രതി. സിസിടിവി ദൃശ്യം കണ്ട് ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. 

Written by - Zee Malayalam News Desk | Last Updated : May 20, 2024, 11:13 AM IST
  • പ്രതി കുടക് സ്വദേശിയാണെന്ന് പൊലീസ് വെളിപ്പെടുത്തി.
  • പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
  • ഇയാൾ ഇതിന് മുൻപും പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
Pocso Case: കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗിക അതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതി കുടക് സ്വദേശിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഇയാൾ ഇതിന് മുൻപും പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ എത്രയും വേ​ഗം പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം കേസിൽ ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് അറിയിച്ചു.

15കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 19കാരന് ജീവപര്യന്തം തടവും പിഴയും

പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. 19കാരനായ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 4,75,000 രൂപയാണ് പിഴയൊടുക്കേണ്ടത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഇതിനുപുറമെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.

അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപപിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു. കള്ളിക്കാട് സ്വദേശി ജയകുമാർ (45) എന്ന ജയനെയാണ് പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News